Film News

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്. പിന്നീടങ്ങോട്ട് പ്രിയപ്പെട്ടവരുടെ കരുതലിലാണ് രേണുവിന്റെയും മക്കളുടെയും ജീവിതം. സ്റ്റാര്‍മാജിക് ഷോയാണ് സുധിയെ ജനപ്രിയ കലാകാരനാക്കി മാറ്റിയത്. സിനിമയിലും ശ്രദ്ധേയമായ അവസരങ്ങള്‍ ലഭിച്ചിരുന്നു, പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുധി വിടപറഞ്ഞത്.

ഇപ്പോഴിതാ രേണുവും സുധിയുടെ പാതയില്‍ കലാരംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. കൊച്ചിന്‍ സംഗമിത്രയിലുടെയാണ് രേണുവിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പുതിയ നാടകമായ ‘ഇരട്ടനഗര’ത്തില്‍ കോളജ് വിദ്യാര്‍ഥിനിയായിട്ടാണ് രേണു എത്തുന്നത്.

ആഗസ്റ്റ് ആദ്യവാരം നാടകം പ്രദര്‍ശനത്തിന് എത്തും. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു രേണു. അടുത്തിടെ മ്യൂസിക് വീഡിയോയിലും രേണു പ്രത്യക്ഷപ്പെട്ടിരുന്നു. 2017 മേയിലാണ് സുധിയും രേണുവും വിവാഹിതരായത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ രാഹുലും രേണുവിനൊപ്പമാണ്. സോഷ്യലിടത്തും രേണു സജീവമാണ്. സന്തോഷ നിമിഷങ്ങളെല്ലാം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്.

Anu

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

46 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

53 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago