Categories: Film News

എത്ര വലിയ അവസരം ലഭിച്ചാലും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല, തുറന്ന് പറഞ്ഞു രേണുക!

രേണുക എന്ന അഭിനേത്രിയെ തിരിച്ചറിയാൻ നമ്മൾ എന്ന ഒറ്റ ചിത്രം തന്നെ ധാരാളം. എന്നാൽ അധികനാൾ സിനിമ ലോകത്തിൽ നിൽക്കാഞ്ഞ താരം വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ഇപ്പോൾ.  കുടുംബസമേതം അമേരിക്കയിൽ താമസമുറപ്പിച്ചു താരം തന്റെ വിശേഷങ്ങൾ എല്ലാം ഇപ്പോൾ ആരാധകരുമായി പങ്കുവെക്കുകയാണ്. സിനിമയിൽ നിന്ന് അപ്രത്യക്ഷം ആയതിനു ശേഷം രേണുക എവിടെ എന്ന പ്രേഷകരുടെ ചോദ്യത്തിന് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിൽ ആണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അന്നൊക്കെ ചെറുതായി മോഡലിംഗ് ഒക്കെ ചെയ്യുമെങ്കിലും അഭിനയത്തിനോട് അത്ര താല്പര്യം ഇല്ലായിരുന്നു. കുഞ്ചാക്കോ ബോബന്റെ ഒരു ചിത്രത്തിലേക്കാണ് ആദ്യമായി ഓഫർ വരുന്നത്. എന്നാൽ ആ ചിത്രം നടക്കാതെ പോകുകയായിരുന്നു. അതിനു പിന്നാലെയാണ് നമ്മളിലേക്ക് അവസരം ലഭിക്കുന്നത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് നമ്മളിൽ അഭിനയിക്കുന്നത്. നല്ല നീളം ഉള്ളത് കൊണ്ട് കല്യാണാലോചനകൾ ഒക്കെ വരുന്ന സമയം ആയിരുന്നു അത്. ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോൾ കുറച്ചുപേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ആലോചനക്കാർ ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നെയാണ് അറിയുന്നത് നമ്മളിലേക്ക് ക്ഷണിക്കാൻ വന്നവർ ആയിരുന്നു അതെന്നു.
അതിനു ശേഷം അഭിനയിക്കാൻ വിളിക്കുകയായിരുന്നു. അല്ലാതെ ഇന്നത്തെ പോലെ സ്ക്രീൻ ടെസ്റ്റ് ഒന്നും അന്ന് നടത്തിയില്ലായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം ആയതിനാൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. പക്ഷെ അഭിനയിക്കാൻ ചെന്നപ്പോഴും ഇത് വേണോ എന്നൊരു ചോദ്യം മനസ്സിൽ ഉണ്ടായിരുന്നു. കാരണം ഒരിക്കലും ഒരു നടിയാകുമെന്ന് ഞാൻ കരുതിയതല്ല. പിന്നെ എന്തോ ഭാഗ്യം കൊണ്ടൊക്കെ തമിഴിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്യാൻ അവസരം ലഭിച്ചു.
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. എത്ര നല്ല കഥാപാത്രം ആണെന്ന് പറഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ടാകില്ല എന്നാണ് താരം പറഞ്ഞത്. അങ്ങനെ ആളെ കിട്ടാത്ത അവസ്ഥയല്ല ഇന്ന് സിനിമ ഇൻഡസ്ട്രിയൽ ഉള്ളത്. മാത്രവുമല്ല അഭിനയത്തെ ജീവനായി കൊണ്ട് നടക്കുന്ന ഒരുപാട് പേര് അവിടെ ഉണ്ട്. അവർ അഭിനയിക്കുന്നതല്ലേ അതിന്റെ ശരിയെന്നും താരം പറഞ്ഞു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago