ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയാണ് മോഡല്‍ രേഷ്മ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് ‘ബൈപോളാര്‍ മസ്താനി’ എന്ന രേഷ്മയുടെ പേജ്. മോഡലിംഗ് മാത്രമല്ല രേഷ്മയുടെ മേഖല.
ഇംഗ്ലീഷ് അധ്യാപികയാണ്. അവിടെയും അവസാനിക്കുന്നില്ല അവരുടെ കരിയര്‍ മേഖല. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി നോക്കിയ ശേഷമാണ് രേഷ്മ മോഡലിംഗ് രംഗത്തേക്ക് വരുന്നത്.
മൂഡ് സ്വിംഗ്സ് എപ്പോഴും ബാധിക്കുന്നയാളെന്നാണ് സ്വയം രേഷ്മ വിശേഷിപ്പിക്കുന്നത്. ആ നിലയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ബൈപോളാര്‍ മസ്താനി എന്ന പേര് കണ്ടെത്തുന്നത്. നടി ആകണമെന്നുള്ളതാണ് രേഷ്മയുടെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
ഓണത്തോട് അനുബന്ധിച്ച് സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ബ്ലൗസില്ലാതെ സാരിമാത്രമാണ് രേഷ്മ ധരിച്ചത്. താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.