അതൊരു ട്രാപ് ആയിരുന്നു..!! 21 വര്‍ഷത്തെ വിവാഹബന്ധം..!! രശ്മി ബോബന്‍ പറയുന്നു

ഒരുപാട് സിനിമകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ നടിയാണ് രശ്മി ബോബന്‍. സിനിമകളില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സീരിയല്‍ രംഗത്ത് തിളങ്ങുകയാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ജീവിത കഥയാണ് വീണ്ടും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇടം പിടിയ്ക്കുന്നത്. ബോബന്‍ സാമുവലും രശ്മി ബോബനും അടുത്തിടെയാണ് ഇവരുടെ 21-ാം വിവാഹ വാര്‍ഷിക ദിനം ആഷോഷിച്ചത്.

ഇപ്പോഴിതാ 21 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഇരുവരും പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 21 വര്‍ഷം കഴിയുമ്പോള്‍ ചക്കരെ പൊന്നേ, എന്നൊന്നും പറഞ്ഞല്ല പോവുന്നത്. അടിയും പിടിയും ബഹളവുമൊക്കെ തന്നെയാണ് എന്നാണ് ഇരുവരും ചേര്‍ന്ന് പറയുന്നത്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇരുവരും അതിഥികളായി എത്തിയത്… മിശ്ര വിവാഹം ആയത് കൊണ്ടു തന്നെ മുന്‍പും ഇവരുടെ വിവാഹം വലിയ ചര്‍ച്ചയായിരുന്നു. ഇരുപത്തിയൊന്ന് വര്‍ഷത്തോളം നീണ്ട വിവാഹ ജീവിതം തുടക്കത്തിലേത് പോലെയല്ല പോവുന്നത് എന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്. എന്നാലും ഒത്തൊരുമിച്ച് കൊണ്ട് പോവാന്‍ സാധിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കുന്നു.

‘ഞങ്ങള്‍ പരിചയപ്പെട്ട സമയത്ത് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതേയുള്ളു. വിവാഹത്തിന് ഒരു അഞ്ച് വര്‍ഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞതായി രശ്മി പറയുന്നു. പുള്ളിക്കാരന് അന്ന് ഇരുപത്തിയെട്ട് വയസായി. ഇല്ല, അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടില്‍ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ മൂന്ന് വര്‍ഷമെങ്കിലും വേണമെന്നായി രശ്മി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടില്‍ പറയേണ്ടി വന്നുവെന്ന് രശ്മി.

രശ്മി നല്ല ആര്‍ട്ടിസ്റ്റാണെന്നും സമയം നീണ്ടുപോയാല്‍ തനിക്ക് ഇവളെ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് വിവാഹം പെട്ടെന്ന് തന്നെ നടത്തിയത് എന്നുമാണ് ബോബന്‍ പറയുന്നത്. അതൊരു ട്രാപ്പ് ആയിരുന്നെന്ന് ഇപ്പോള്‍ തനിക്ക് മനസ്സിലായി എന്ന് രശ്മിയും തമാശരൂപേണ പറയുന്നുണ്ട്. അല്‍ഫോണ്‍സാമ്മ അടക്കമുള്ള സീരിയലുകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ബോബന്‍.

 

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago