എന്റെ ശരീരത്തെ കുറിച്ച് ആസ്വദിച്ച് പറഞ്ഞു..!! തകര്‍ന്ന് പോയ നിമിഷത്തെ കുറിച്ച് രശ്മി സോമന്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രശ്മി സോമന്‍. പണ്ട് സിനിമാ മേഖലയില്‍ തിളങ്ങിയ താരം ഇന്നും തന്റെ അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് മിനിസ്‌ക്രീനിലും പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും അനുഭവങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ നടന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

രശ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരു വന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം തകര്‍ന്നു പോകും എന്നുറപ്പാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ നമ്മളെ തന്നെ സ്നേഹിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവയ്്ക്കുകയയാണ്. എന്റെ സുഹൃത്തായിരുന്ന ഒരാള്‍ പല സമയത്ത് ഇങ്ങനെ തടിയെ കുറിച്ചും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്ത് എന്ന നിലയിലായതിനാല്‍ ഞാന്‍ മറുപടി പറഞ്ഞിരുന്നില്ല. എന്റെ സുഹൃത്തായിരുന്ന ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു. പക്ഷേ, എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.

അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാന്‍ സത്യത്തില്‍ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇങ്ങനെ ഞാന്‍ കേട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ ഞാന്‍ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നമ്മളെ സ്നേഹിക്കാന്‍ കഴിയില്ല. പല രീതിയിലും ബോഡിഷെയ്മിംഗ് നടത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാകുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കണം. സ്വയം സ്നേഹിക്കുന്നതിനെ സ്വാര്‍ഥത എന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ അല്ല. സ്വയം സ്നേഹിച്ചാല്‍ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

13 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

16 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

17 hours ago