എന്റെ ഹീറോയ്ക്ക് ഒപ്പം, ഷിജുവിനൊപ്പമുള്ള ചിത്രവുമായി രശ്മി സോമൻ!

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും ഏറെ തിളങ്ങി നിന്ന താരമാണ് രശ്മി സോമൻ, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങിയ പരമ്പരയിൽ കൂടി രശ്മി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നിരവധി ആരാധകരെയാണ് താരം നിമിഷ നേരം കൊണ്ട് സ്വന്തമാക്കിയിരുന്നത്. സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും നിൽക്കുകയായിരുന്നു താരം. പിന്നീട് രണ്ടുപേരും വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകൾ വന്നിരുന്നു.വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വിദേശ മലയാളിയായ ഗോപിനാഥനുമായി രശ്മിയെ വീണ്ടും വിവാഹം കഴിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം രശ്മി വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്.

Reshmi Soman

അനുരാഗം എന്ന പരമ്പരയിൽ കൂടിയാണ് താരം വീണ്ടും തിരികെ എത്തിയത്. ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരികെ അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്. ഇപ്പോൾ തന്റെ ആദ്യ പരമ്പരയിലെ നായകനായ ഷിജുവിനൊപ്പമുള്ള ചിത്രമാണ് രശ്മി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം രശ്മി നൽകിയ അടിക്കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്. രെശ്മിയുടെ വാക്കുകൾ ഇങ്ങനെ,

ഒരു സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ എടുത്ത ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്‌ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.

താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നുവെന്നുമ ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു. ഷിജു ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയിൽ നായികയ്‌ക്കൊപ്പമുള്ള ചിത്രവും ഷിജു പങ്കുവെച്ചിരുന്നു. രശ്മി സോമനും സുസ്മിതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം ഷിജു പങ്കുവെച്ചിരുന്നു. രണ്ട് നായികമാർ അവരുടെ ആദ്യ നായകനൊപ്പം എന്ന കുറിപ്പുമായാണ് ഷിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Sreekumar R