‘ചുരിദാര്‍ ഇടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം, സാരിയിലൊരു 25 പിന്നും വേണം’ ഭര്‍ത്താവിനെ കുറിച്ച് രശ്മി അനില്‍

സീരിയലുകളിലും സിനിമകളിലും തന്റേതായ ശൈലി കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടിയാണ് രശ്മി അനില്‍. ഹാസ്യനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് രശ്മിയെ തേടിയെത്തിയിരുന്നു. അമ്യത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രശ്മി. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമാണ് നടി മനസു തുറന്നത്.

രശ്മി അനിലിന്റെ വാക്കുകള്‍

അറേഞ്ച്ഡ് മാര്യേജായിരുന്നു, എന്റെയൊരു ബന്ധു തന്നെയായിരുന്നു അദ്ദേഹം. പക്ഷ, ഞങ്ങള്‍ക്ക് പരസ്പരം അറിയില്ല. എന്റെ അപ്പച്ചിയെ വിവാഹം ചെയ്തത് ഇദ്ദേഹത്തിന്റെയൊരു അമ്മാവനാണ്. രശ്മിയുടടെ ചേച്ചിയുടെ വിവാഹത്തിന് ഒക്കെ ഞാന്‍ പോയിരുന്നു. അമ്മായി മുഖേനായായാണ് കല്യാണ ആലോചന വന്നത്.

പെണ്ണുകാണാന്‍ വന്ന സമയത്ത് ഇവരുടെ കൂടെയൊരു അടിപൊളി ഡ്രൈവറും വന്നിരുന്നു. അദ്ദേഹത്തിനാണ് ഞാന്‍ ചായ കൊടുത്തത്. എനിക്ക് ആള് മാറിയെന്ന് മനസിലായപ്പോള്‍ അമ്മായിയാണ് ഇതാണ് ആളെന്ന് പറഞ്ഞ് പുള്ളിയെ പരിചയപ്പെടുത്തിയത്. പെണ്ണുകണ്ട് പോയി കുറേക്കഴിഞ്ഞിട്ടും ഉറപ്പ് പറഞ്ഞിരുന്നില്ല. വേറെ നോക്കാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു അനില്‍ പറഞ്ഞത്. ആ സമയത്ത് എനിക്ക് വേറൊരു ആലോചന വന്നിരുന്നു.

ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ കുറച്ച് പ്രത്യേകതകള്‍ ഉള്ളതായിരുന്നു. ഇദ്ദേഹത്തിന് ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, എപ്പോഴും സാരിയായിരിക്കണം. സാരിയിലൊരു 25 പിന്നും വേണം, എവിടേയും കാണാന്‍ പാടില്ല. മകളെ ഗര്‍ഭിണിയായിരുന്ന സമയത്ത് ഡോക്ടര്‍മാരൊക്കെ വഴക്ക് പറഞ്ഞിരുന്നു. എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ഒരു ചുരിദാര്‍ വാങ്ങിച്ചിട്ടാല്‍ പോരെയെന്നായിരുന്നു അവര്‍ ചോദിച്ചത്.

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതും ചേട്ടന് ഇഷ്ടമല്ല, ഇദ്ദേഹത്തെ ഇങ്ങനെയാക്കാന്‍ ഞാന്‍ പെട്ട പാട് വലുതാണ് ഇപ്പോള്‍ അദ്ദേഹം മുഴുവനായും മാറി. നമ്മള്‍ കുറച്ച് സ്‌നേഹം കൊടുത്താല്‍ മതി. അന്ന് ഞാന്‍ സങ്കുചിത മനോഭാവം ഉള്ളയാളായിരുന്നു, ആള്‍ക്കാരുമായി ഇടപെടാന്‍ തുടങ്ങിയപ്പോഴാണ് ചിന്താഗതി മാറിയതെന്നുമായിരുന്നു അനില്‍ പറഞ്ഞത്.

മനസ് നിറയെ സ്‌നേഹവും ഒരുപാട് കെയറിംഗുമാണ്, പെട്ടെന്ന് ദേഷ്യം വരും അത് അതുപോലെ അങ്ങ് പോവും. ഇത് മുന്നോട്ട് പോവുമെന്ന് തോന്നുന്നില്ല, ഡിവോഴ്‌സ് ചെയ്താലോ എന്ന് വരെ വിചാരിച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു സാധനം ഇരിക്കുന്നിടത്തും മാറി വെച്ചാല്‍ വയലന്റാവും. ഒരു കൊച്ചുമായല്ലോ മുന്നോട്ട് പോവുമോയെന്നായിരുന്നു എന്റെ ആശങ്ക.

നമ്മളൊന്ന് മനസ് വെച്ചാല്‍ നന്നാവില്ലേയെന്ന് ചിന്തിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരുപ്രാവശ്യം ഭയങ്കരമായി വഴക്കിട്ടു. അമ്മയ്ക്ക് സഹിക്കാന്‍ പറ്റാതായതോടെ അമ്മ പെങ്ങളുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നപ്പോള്‍ മോളേ നീ പോയില്ലേയെന്ന് ചോദിച്ചു.

ഞാന്‍ എന്തിനാണ് പോവുന്നത്. ഞാന്‍ അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കും. തിരിച്ച് വരുമ്പോഴേക്കും അദ്ദേഹത്തിന്റെ മൂഡൊക്കെ മാറിക്കോളും എന്നും പറഞ്ഞു.

Gargi

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

6 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

7 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

7 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

7 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

7 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

9 hours ago