ജാസി ചേട്ടന്റെ പാട്ടുകള്‍ ഉണ്ടാക്കിയ ഓളമൊന്നും മറ്റാരുടെയും പാട്ടുകള്‍ കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല!!! പിന്തുണയറിച്ച് രശ്മി സതീഷ്

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് വിഷയത്തില്‍ ജാസി ഗിഫ്റ്റിനെ പിന്തുണച്ച് എത്തുന്നത്. കോളേജ് പ്രിന്‍സിപ്പാള്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്.

ഗായിക രശ്മി സതീഷും വിഷത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ്. ജാസി ഗിഫ്റ്റ് എന്ന കലാകാരന്റെ പാട്ടുകള്‍ ഈ തലമുറയെയും എത്രത്തോളം ആവേശഭരിതരാക്കുന്നുവെന്ന് നേരിട്ട് കണ്ടിട്ടുള്ളയാളാണ് താന്‍. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരന്റെ മൈക്ക് തട്ടിപ്പറിക്കാനുള്ള ബോധം മാത്രമേ ആ പ്രിന്‍സിപ്പാളിനുളളൂ. ഇത്തരം അരസികര്‍ക്കൊപ്പം ആ ക്യാമ്പസില്‍ സമയം ചെലവഴിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് കൂടിയാവും ഇതെന്ന് രശ്മി സതീഷ് പറയുന്നു.

‘ജാസിചേട്ടോ…. 20 വര്‍ഷങ്ങള്‍ക്കു ശേഷവും, ഇപ്പോ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ വരെ ചേട്ടന്റെ പാട്ടുകള്‍ക്ക് എത്രമാത്രം ആവേശം കൊള്ളുന്നു എന്നുള്ളത് നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അതിനുപുറമേ ഞാന്‍ വ്യക്തിപരമായി ഒരുപാടൊരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ചേട്ടന്‍.

ജാസി ചേട്ടന്റെ പാട്ടുകള്‍ ഉണ്ടാക്കിയ ഓളമൊന്നും മറ്റാരുടെയും പാട്ടുകള്‍ ഇന്നുവരെ കേരളത്തില്‍ ഉണ്ടാക്കിയിട്ടില്ല. സ്റ്റേജില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ഒരു കലാകാരന്റെ കയ്യില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കാനുള്ള വിവരക്കേട് മാത്രമേ ആ പ്രിന്‍സിപ്പാളിന്റെ ബോധത്തിലുള്ളൂ. അത്ര തരം താഴ്ന്ന പൊതുബോധമേ അത്തരം മനുഷ്യര്‍ക്കുള്ളൂ. നിങ്ങളെപ്പോലുള്ള മനുഷ്യരെ മനസ്സിലാക്കാനും സ്‌നേഹിക്കാനും ബഹുമാനിക്കാനും അവര്‍ക്കിനിയും ജനിക്കേണ്ടിവരും. ഇത്തരം അരസികര്‍ക്കൊപ്പം ആ ക്യാമ്പസില്‍ സമയം ചെലവഴിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് കൂടിയാവും ഇത്,’ എന്നാണ് രശ്മി സതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന കോളേജ് ഡേയ്ക്കിടെയാണ് സംഭവം. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിനകത്ത് നടത്തുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ കനത്ത നടപടിയെടുത്തത്. ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്നാണ് സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

Anu

Recent Posts

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

2 hours ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

2 hours ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

2 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

2 hours ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

2 hours ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

4 hours ago