Bigg boss

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ് രസ്മിനിപ്പോൾ. ബിഗ്ഗ്‌ബോസ് ഹൗസിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജാസ്മിനുമായുള്ള ചിത്രങ്ങളും വിഡിയോയുമൊക്കെയായി റെസ്‌മിൻ എത്താറുണ്ട്. ഇപ്പോഴിതാ റെസ്‌മിന്റെ ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് നിരന്തരമായി വന്ന ഒരു ചോദ്യത്തിന് മരുവുപടിയുമായാണ് റെസ്‌മിൻ എത്തിയിരിക്കുന്നത്. ഒരു കോമണാറായി എങ്ങനെ ബിഗ്ഗ്‌ബോസിലേക്ക് പോകാം എന്ന കാര്യമാണ് റെസ്‌മിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം എന്ന് ചോദിച്ചുകൊണ്ട് തനിക്ക് ഇൻസ്റാഗ്രാമിലും മറ്റും നിരവധി മെസ്സേജുകൾ വരുന്നുണ്ട് എന്നും അതുകൊണ്ടാണ് അതൊരു വിഡിയോയായി ചെയ്യുന്നതെന്നും പറഞ്ഞാണ് റെസ്‌മിൻ തുടങ്ങുന്നത്. ഒരു സീസണിൽ സ്റ്റോറി എങ്ങനെ പോകണമെന്നത് നേരത്തെ പ്ലാൻഡ് ആണെന്നും ആ സ്റ്റോറി ലൈനുമായിട്ട് ബന്ധപ്പെട്ട ക്യാരക്ടേഴ്സിനെയാണ് അവർ സെലക്റ്റ് ചെയ്യുന്നതെന്നും റെസ്‌മിൻ പറയുന്നു.

ആദ്യം അവർ സെലെക്റ്റ് ചെയ്യുന്നത് സെലിബ്രറ്റീസിനെ ആയിരിക്കും. സെലിബ്രറ്റീസ് എന്ന് പറയുമ്പോൾ ഇൻഫ്ളുവൻസേർസ് വരും, സീരിയൽ ഫീൽഡിൽ ഉള്ളവർ, ഫിലിം ഫീൽഡിലുള്ളവർ, യൂട്യൂബർസ്‌ തുടങ്ങിയവരെ അവർ തന്നെയാകും സെലെക്റ്റ് ചെയ്യുന്നതെന്നും റെസ്‌മിൻ പറയുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി ബിഗ്ഗ്‌ബോസിലേക്ക് കോമനെഴ്സിന് എൻട്രി അവർ കൊടുത്തിട്ടുണ്ടെന്നും സീസൺ തുടങ്ങുന്നതിന് രണ്ട് മാസത്തിന് മുൻപേ സീസൺ തുടങ്ങുകയാണ് കോമനെഴ്സിന് അപ്ലൈ ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് അവരൊരു പ്രോമോ വീഡിയോ ഇറക്കുമെന്നും ആ വീഡിയോയുടെ ഡേറ്റ് ശ്രദ്ധിക്കുകയെന്നും പറഞ്ഞിരിക്കുന്ന തീയതിയിൽ ഒരു മിനിറ്റ് ഉള്ള സെല്ഫ് ഇൻട്രൊഡക്ഷൻ വീഡിയോ അവർക്ക് അയച്ചുകൊടുക്കണമെന്നും റെസ്‌മിൻ പറയുന്നു. താൻ ഫോണിൽ ഒരു മിനിറ്റ് അടങ്ങുന്ന ഒരു സെൽഫി വീഡിയോ മാത്രമാണ് അയ്വച്ചുകൊടുത്തതെന്നും ക്യാമറ ഒന്നും ഉപയോഗിച്ച് കളർഫുൾ അക്കാനൊന്നും പൊയില്ലെന്നും റെസ്‌മിൻ വ്യക്തമാക്കുന്നു. മാത്രമല്ല ഒരു മിനിറ്റ് വിഡിയോയിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റെസ്‌മിൻ സംസാരിക്കുന്നുണ്ട്.

നല്ല ആക്ടീവായും സ്മാർട്ടായിട്ടുമുള്ള ഒരു സെല്ഫ് ഇന്ട്രോ ആദ്യം ഒരു മിനിട്ടുള്ള വിഡിയോയിൽ കൊടുക്കുകയെന്നും രണ്ടാമത് നിങ്ങൾ എന്താണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്, എങ്ങനെയാണു നിങ്ങളുടെ രീതി, എന്തുകൊണ്ടാണ് ബിഗ്ഗ്‌ബോസിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് എന്നിവയെല്ലാം വിഡിയോയിൽ ഉൾക്കൊള്ളിക്കണമെന്ന് റെസ്‌മിൻ പറയുന്നു. താൻ അപ്ലൈ ചെയ്തു രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് തനിയ്ക്ക് ബിഗ്ഗ്‌ബോസിൽ നിന്നും കോൾ വരുന്നതെന്നും പിന്നാലെ ഒരു സൂം മീറ്റിംഗ് ഉണ്ടെന്നും റെസ്‌മിൻ പറയുന്നു. താൻ അപ്ലൈ ചെയ്തിരുന്ന സമയത്ത് പതിനായിരക്കണക്കിന് അളുകൾ വീഡിയോ കൊടുത്തിട്ടുണ്ടെന്നും ഓരോ വിഡിയോയും അവർ ഇരുന്ന് കാണുമെന്നും പറയുന്ന കാര്യങ്ങൾ ക്ലിയർ ആയിരിക്കണമെന്നും അതുവച്ച് അവർ വിലയിരുത്തുമെന്നും റെസ്‌മിൻ പറയുന്നു. പിന്നീട് നടത്തിയ സൂം മീറ്റിങ്ങിൽ 10 ഓളം പേര് ഉണ്ടായിരുന്നുവെന്നും 45 മിനിറ്റോളം അത് നീണ്ടുവെന്നും ഇൻട്രൊഡക്ഷൻ വിഡിയോയിൽ നമ്മൾ പറഞ്ഞ കാര്യനാഗാലായിരിക്കും മീറ്റിങ്ങിൽ ചോദിക്കുകയെന്നും റെസ്‌മിൻ പറയുന്നു. നമ്മളെക്കുറിച്ചും ഫാമിലിയെക്കുറിച്ചും നമ്മളുടെ താല്പര്യങ്ങളെയും രീതികളെക്കുറിച്ചുമെല്ലാമായിരിക്കും ചോദ്യമെന്നും അവർ എന്താണോ ചോദിക്കുന്നത് അതിനു അനുസരിച്ച് നമ്മൾ റെസ്പോണ്ട് ചെയ്യണമെന്നും അവർ ഉദ്ദേശിക്കുന്നത് നമ്മൾ റക്ട് ചെയ്യുന്നുണ്ടോ എന്നതാണെന്നും റെസ്‌മിൻ പറയുന്നു.

നമ്മളെ പ്രൊവോക്ക് ചെയ്യാനും ട്രിഗർ ചെയ്യാനും ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമെന്നും അതിൽ നിന്നും അവർക്ക് നമ്മൾ റക്ട് ചെയ്യുന്ന വ്യക്തീയാണോയെന്ന് മനസിലാക്കാൻ സാധിക്കുമെന്നും റെസ്‌മിൻ പറയുന്നു. വീഡിയോ അയച്ചു കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് സൂം മീറ്റിങ്ങിനു വിളിച്ചതെന്നും അതുകഴിഞ്ഞ് രണ്ടാഴ്ജ്ഹ്ച്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂന് വിളിച്ചുവെന്നും റെസ്‌മിൻ പോറയുന്നു. ബിഗ്‌ബോസിൽ പോകാൻ അത്രയും താല്പര്യമുള്ള വ്യക്തിയാണെങ്കിൽ കഴിഞ്ഞ സീസണുകളൊക്കെ കണ്ട് എന്താണ് ബിഗ്ഗ്‌ബോസിന്റെ രീതിയെന്ന് മനസിലാക്കിയിട്ട് പോയാൽ കുറേക്കൂടി നന്നായിരിക്കുമെന്നും എന്നാൽ താൻ ഇതൊന്നും കാണാതെയാണ് പോയതെന്നും റെസ്‌മിൻ വയ്കതമാക്കി. ബിഗ്ഗ്‌ബോസ് എന്നത് ഒരു ഗെയിം ഷോ മാത്രമാണെന്നും ഫെണ്ട്ഷിപ്പിനും റെലശഷിപ്പിനും ഒന്നും അതിൽ വാല്യൂ കൊടുക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും എല്ലാവരും ഒരിക്കൽ എങ്കിലും ട്രൈ ചെയ്യേണ്ട ഒരു പ്ലാറ്ഫോമാണ് ബിഗ്‌ബോസ്സെന്നും അത് വേറൊരു ലോകമാണെന്നും റെസ്‌മിൻ കൂട്ടിച്ചേർക്കുന്നു. അതേസമയം ബിഗ്ഗ്‌ബോസ് മലായാളം സീസൺ സിക്സിലെ ശകതയായ ഒരു മത്സരാര്ഥിയായിരുന്നു റെസ്‌മിൻ ഭായ്. ഷോയിൽ നിന്നും നിരവധി വിമർശനങ്ങളും റെസ്‌മിൻ നേരിടേണ്ടി വന്നിട്ടുണ്ട്.

Devika Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

6 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

7 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

8 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

10 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

11 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

12 hours ago