അവസരങ്ങൾക്ക് വേണ്ടി അന്നും ഇന്നും വിട്ടുവീഴ്ചകൾക്ക് രേവതി തയാറായിരുന്നില്ല

Follow Us :

സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി വിട്ടു വീഴ്ചകൾ ചെയ്യുന്ന ഒരുപാട് നടിമാർ ഉണ്ടെന്നും അവർ അവസരങ്ങൾക്ക് വേണ്ടി പലപ്പോഴും വിട്ടു വീഴ്ചകൾ നടത്തിയിട്ടുണ്ട് എന്നുമുള്ള പല വാർത്തകളും വരാറുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത താരമായിരുന്നു രേവതി എന്ന് പറയുകയാണ് മാധ്യമ പ്രവർത്തകൻ ആയ ബാലു. സിനിമയിൽ ഒന്ന് എത്തിപ്പെടാൻ വേണ്ടിയും നല്ല വേഷങ്ങൾ കിട്ടാൻ വേണ്ടിയും എന്ത് വിട്ടു വീഴ്ചയ്ക്കും തയാറാകുന്ന താരങ്ങൾ ഉള്ള സമയത്ത് ആണ് രേവതിയും സിനിമയിലേക്ക് വരുന്നത് എന്നും എന്നാൽ അവസരങ്ങൾക്ക് വേണ്ടി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാതിരുന്ന നടിയാണ് രേവതിയെന്നുമാണ് ബാലു പറയുന്നത്.

ബാലുവിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിലേക്ക് വരുന്ന സമയത്ത് തന്നെ സ്വന്തമായി ഉറച്ച നിലപാടുകൾ ഉണ്ടായിരുന്ന താരമായിരുന്നു രേവതി. യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും താൻ തയാറല്ല എന്ന് രേവതി പലപ്പോഴും തെളിയിച്ച കാര്യമാണ്. സിനിമകളിലെ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിന് എല്ലാം രേവതിക്ക് ഒട്ടും തന്നെ താൽപ്പര്യം ഇല്ലാതിരുന്ന കാര്യായിരുന്നു. താൻ ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്നും അത്തരം വേഷങ്ങൾ തനിക്ക് ചേരില്ല എന്നും രേവതി വ്യക്തമാക്കിയിട്ടുണ്ട്. ആ സമയത്ത് ആണ് കമൽ ഹാസൻ ചിത്രത്തിലേക്ക് രേവതിക്ക് ക്ഷണം വരുന്നത്.

പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലേക്ക് ആയിരുന്നു രേവതിയെ നായികയായി വിളിച്ചത്. എന്നാൽ ആ സമയത്ത് കമൽ ഹാസൻ ചിത്രങ്ങളിൽ എല്ലാം ചുംബന രംഗങ്ങൾ നിർബന്ധമായിരുന്നു. രേവതിക്ക് നായികയായി ക്ഷണം ലഭിച്ചപ്പോൾ തന്നെ രേവതി കഥ തിരക്കി. ചിത്രത്തിൽ നീണ്ട ചുംബനരംഗം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ രേവതി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആ ഒരു രംഗത്തിൽ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ പലരും സ്വപ്നം കണ്ടിരുന്ന സ്ഥാനം തമിഴിൽ നേടിയെടുക്കാൻ രേവതിക്ക് കഴിയുമായിരുന്നു. എന്നാൽ രേവതി തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ആൾ ആണെന്ന് അറിയാൻ ഈ ഒരു ഒറ്റ കാര്യം തന്നെ മതിയായിരുന്നു.