Categories: News

“ഇവൾ എന്റെ സ്വന്തം ചോരയാണ്” മകളെ പറ്റി രേവതി ആദ്യമായ് മനസുതുറക്കുന്നു

കുറെ കാലങ്ങളായി നടിയും നർത്തകിയുമായ രേവതിയെയും മകൾ മാഹിയെയും ചുറ്റിപറ്റി നിരവധി ഗോസിപ്പുകൾ കേൾക്കാൻ തുടങ്ങിയിട്ട്. രേവതി മാഹിയെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ കിട്ടിയതാണെന്നുമെക്കെയായിരുന്നു ആ ഗോസിപ്പുകൾ. ഇതിനെല്ലാം അവസാനം കുറിച്ച് കൊണ്ട് രേവതി തന്നെ രംഗത്തെത്തിയിരിക്കുകയെന്നു ഇപ്പോൾ. ഭർത്താവുമായി എട്ടുവര്ഷങ്ങള്ക്ക് മുൻപ് വിവാഹ മോചനം നേടിയ രേവതിക്ക് ഇപ്പോൾ അഞ്ചു വയസുള്ള ഒരു പെണ്കുട്ടിയുണ്ട്. ഇതിന്റെ സത്യാവസ്ഥയാണ് നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. 

ഭർത്താവുമായി വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം മാഹിയെ എന്റെ കൂടെ കണ്ടവരൊക്കെ പ്രത്യക്ഷമായും പരോക്ഷമായും എന്നോട് ചോദിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ഈ കുട്ടി ആരുടെയാണെന്നു? അന്ന് ഞാൻ അതിനൊന്നും മറുപടിയും നൽകിയില്ലായിരുന്നു. ‘എനിയ്ക്കും സ്‌നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഇതിനിടയിൽ പല ഗോസിപ്പികളും കേട്ടു മാഹിയെ ദത്തെടുത്തതാണെന്നും സറോഗസിയിലൂടെ കിട്ടിയതാണെന്നുമെക്കെ. എന്നാൽ ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. ഇന്നവൾ എന്റെ ജീവനാണ്. എനിക്ക് അവളും അവൾക്ക് ഞാനും ഇല്ലാതെ പറ്റില്ല എന്നായി. നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ജീവിതത്തിൽ ഒരാൾ ഉണ്ടാകുമ്പോഴാണ് ജീവിതത്തിനു ഒരു അർഥം ഉണ്ടാകുന്നത്. 

ഇപ്പോൾ എനിക്ക്  മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ല. ”നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്.” മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകുമെന്നും രേവതി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago