ഭൂമി മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ എന്തിനാണ് മനുഷ്യന്മാരെ ഇങ്ങനെ ചുരുക്കാന്‍ നോക്കുന്നത്, ആര്യ ദയാലിന്‌ പിന്തുണയുമായി രേവതി സമ്പത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായിക ആര്യ ദയാലിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ശക്തമാവുകയാണ്. ആര്യ ദയാല്‍ പാടിയ കണ്ണോട് കാണ്‍മതെല്ലാം എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനെ അടിസ്ഥാനമാക്കിയാണ് ഒളിയമ്പുമായി നിരവധി പേർ രംഗത്തെത്തിയത്. ഇപ്പോഴിതാ ആര്യയെ വിമർശിക്കുന്നവർക്ക് മറുപടിയുമായും ആര്യയ്ക്ക് പിന്തുണയുമായും നടി രേവതി സമ്പത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.  ഫേസ്ബുക്കിലൂടെയാണ് രേവതി തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ആര്യ ദയാല്‍ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ സംഗീതം എന്നു പറയുന്നത്, അല്ലെങ്കില്‍ ഒരാള്‍ പാടുന്നു എന്ന് പറയുന്നതില്‍ എന്തിനാണ് ഈ കൂട്ടര്‍ അര്‍ത്ഥശൂന്യമായ വേലിക്കെട്ടുകള്‍ തീര്‍ത്തുവെയ്ക്കുന്നത്. അന്തമില്ലാതെ ഒഴുകി കിടക്കുന്ന ഒന്നാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയല്ല ഉള്ളത്. പലതരം ഭാഷകള്‍ ഉണ്ട്, പലതരം ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരുടെ സംഗീതവും വൈവിദ്ധ്യങ്ങളാണ്.

എന്നാല്‍ എക്കാലവും ആരൊന്ന് ചുമ്മാ മൂളിയാല്‍ പോലും യേശുദാസോ, ജയചന്ദ്രനോ, ജാനകിയോ ആയിരിക്കണം അല്ലെങ്കില്‍ പാടാന്‍ പാടില്ല എന്നാണ് വെപ്പ്. ഇതൊരുമാതിരി സിനിമയില്‍ മമ്മൂട്ടി ആണോ മോഹന്‍ലാല്‍ ആണോ എന്ന ക്ലീഷേ ചോദ്യത്തിന് ഒപ്പം നില്‍ക്കുന്നതാണ്. കാലം ഒത്തിരി മുന്നോട്ടാണ്. എത്ര പുതിയ ഗായകരാണ് സോഷ്യല്‍ മീഡിയ വഴിയും അല്ലാത്ത മീഡിയം വഴിയുമൊക്കെ പാട്ടിന്റെ പലതരം മുഖങ്ങള്‍ തുറന്ന് തന്നത്. എത്രമാത്രം ആള്‍ക്കാരെയാണ് അത് സ്വാധീനിക്കുന്നത്.

പിന്നെ കുറെ ശുദ്ധസംഗീതം ടീംസ് ഇറങ്ങിയിട്ടുണ്ട്, അങ്ങനെ ഒരു സംഗീതം ഇവിടില്ല. ബ്രാഹ്മണിക്കല്‍ ചിന്ത മാത്രമാണത്. സംഗീതം ഈ ഭൂമി മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ശുദ്ധവും അശുദ്ധം എന്ന വേര്‍തിരിവ് സംഗീതത്തിനില്ല. ഇല്ലാത്തതില്‍ വിഭജനം കൊണ്ടു വരുന്നതിലാണല്ലോ എക്കാലവും ഇവറ്റകള്‍ക്ക് താത്പര്യം. മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഉരസിയാല്‍ അതില്‍ പോലും സംഗീതം ഉണ്ട്, ഇങ്ങനത്തെ ഹീനവിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ തലയില്‍ ഒരു കൊട്ടുവെച്ച് തന്നാല്‍ അതിലും സംഗീതം ഉണ്ട്.

ഭൂമി മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ എന്തിനാണ് മനുഷ്യന്മാരെ ഇങ്ങനെ ചുരുക്കാന്‍ നോക്കുന്നത്. എല്ലാതരം പാട്ടുകളും, ഗായകര്‍ക്കുമുള്ള ഇടം തന്നെയാണ് ഇവിടം. ആര്യ ദയാലിനും, അതുപോലെ ആര്യക്കെതിരെ ഇതൊക്കെ എഴുന്നള്ളിക്കുന്നവര്‍ക്കും പാടാനുള്ളൊരിടം തന്നെയാണിത്. ആര്യ ദയാലുമാര്‍ മുന്നോട്ട് ഒത്തിരി വരട്ടെ. വൈവിദ്ധ്യങ്ങള്‍ പൂവണിയട്ടെ.

Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

28 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago