അവരുദ്ദേശിക്കുന്ന പ്രായത്തിൽ കെട്ടിയില്ലെങ്കിൽ അവൾ പോകു കേസും എന്തോ പ്രശ്നമുള്ള ആളുമാകും!

സോഷ്യൽ മീഡിയയിൽ  സജീവമായ താരമാണ് രേവതി സമ്പത്ത്. തന്റെ നിലപാടുകൾ മുഖം നോക്കാതെ പറയുന്ന താരങ്ങളിൽ ഒരാൾ  കൂടിയാണ് രേവതി. നടിയും മോഡലും ആയ രേവതി എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കൂടി വെട്ടി തുറന്നു പറയാറുണ്ട്. അതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. പലപ്പോഴും താരത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും തന്റെ നിലപാടുകളിൽ താരം ഉറച്ച് നിന്നിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. കുറിപ്പ് വായിക്കാം,

സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്… വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കർമാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന മട്ടിൽ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തിൽ കെട്ടിയില്ലെങ്കിൽ അവൾ പോകു കേസും എന്തോ പ്രശ്നമുള്ള ആളുമാകും… ഇത്തരം ദുരന്തങ്ങളായ മനുഷ്യരുടെ മുഖത്തുനോക്കി ഭരണകൂടം തന്നെ നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോൾ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്.അതുപോലെ തന്നെയാണ് സ്ത്രീകളുടെ വിവാഹം വേണ്ട എന്ന തീരുമാനവും. മറ്റേത് ബന്ധങ്ങളിൽ ഏർപ്പെടേണ്ട സ്ത്രീകളുടെ തീരുമാനമാണേലും അത് ആ സ്ത്രീയുടെ മാത്രം ചോയിസും, അവകാശവും ആണ്. സ്വന്തം മാതാപിതാക്കളടക്കം മറ്റൊരാൾക്കും ഈ തീരുമാനത്തിലിടപെടേണ്ട കാര്യം ഇല്ല. അടച്ചിടലുകളിലല്ല തുറന്നിടലുകളിലാണ് ജീവിതം പൂക്കുന്നത്.

Sreekumar R