സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് രേവതി സമ്പത്ത്. തന്റെ നിലപാടുകൾ മുഖം നോക്കാതെ പറയുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് രേവതി. നടിയും മോഡലും ആയ രേവതി എന്ത് കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കൂടി വെട്ടി തുറന്നു പറയാറുണ്ട്. അതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. പലപ്പോഴും താരത്തിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും തന്റെ നിലപാടുകളിൽ താരം ഉറച്ച് നിന്നിട്ടുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ചർച്ചയാകുന്നത്. കുറിപ്പ് വായിക്കാം,
സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്… വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീർപ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കർമാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന മട്ടിൽ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തിൽ കെട്ടിയില്ലെങ്കിൽ അവൾ പോകു കേസും എന്തോ പ്രശ്നമുള്ള ആളുമാകും… ഇത്തരം ദുരന്തങ്ങളായ മനുഷ്യരുടെ മുഖത്തുനോക്കി ഭരണകൂടം തന്നെ നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോൾ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്.അതുപോലെ തന്നെയാണ് സ്ത്രീകളുടെ വിവാഹം വേണ്ട എന്ന തീരുമാനവും. മറ്റേത് ബന്ധങ്ങളിൽ ഏർപ്പെടേണ്ട സ്ത്രീകളുടെ തീരുമാനമാണേലും അത് ആ സ്ത്രീയുടെ മാത്രം ചോയിസും, അവകാശവും ആണ്. സ്വന്തം മാതാപിതാക്കളടക്കം മറ്റൊരാൾക്കും ഈ തീരുമാനത്തിലിടപെടേണ്ട കാര്യം ഇല്ല. അടച്ചിടലുകളിലല്ല തുറന്നിടലുകളിലാണ് ജീവിതം പൂക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…