അതെന്താ വിനീത് ശ്രീനിവാസാ… പെണ്ണുങ്ങള്‍ക്ക് പത്രാസ് വരൂലെ..!? ‘ഉണക്ക മുന്തിരി’ ഗാനത്തില്‍ സ്ത്രീ വിരുദ്ധത!!

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രം റിലീസ് ആവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രത്തിലെ ഒരു ഗാനത്തിന് എതിരെ വിമര്‍ശനമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് നടിയും ഫെമിനിസ്റ്റുമായ രേവതി സമ്പത്ത്. സിനിമയുടെ റിലീസിന് മുന്‍പേ ചിത്രത്തെ ഹിറ്റാക്കി മാറ്റിയത് അതിലെ ഗാനങ്ങളാണ്. ഹൃദയത്തിലെ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനത്തിന് ആരാധകര്‍ ഏറെയാണ്. ഈ ഗാനത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടി വഴി പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഗാനത്തിന് എതിരെ രേവതി പറഞ്ഞിരിക്കുന്നത്. ”പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’, അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?? എന്നാണ് ഗാനത്തിന്റെ വരികള്‍ ചൂണ്ടിക്കാട്ടി രേവതി ചോദിക്കുന്നത്. താരത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്…”പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ’, അതെന്താ വിനീത് ശ്രീനിവാസാ, നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ??

സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്…! നമ്മള്‍ ഒക്കെ പത്രാസ്സില്‍ ഡബിള്‍ പിഎച്ച്ഡി ഉള്ളവരാടോ..” എന്നാണ് രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ ഗാനം വിനീതിന്റെ ഭാര്യ തന്നെയാണ് പാടിയിരിക്കുന്നത്. മാത്രമല്ല ഒരു മ്യൂസിക് ഇന്‍സ്ട്രുമെന്‍സും ഗാനത്തിന് വേണ്ടി ഉപയോഗിച്ചിട്ടില്ല എന്ന് വിനീത് തന്നെ അറിയിച്ചിരുന്നു. ഈ ഗാനത്തിന് എതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തന്റെ പോസ്റ്റിന് അടിയില്‍ വരുന്ന കമന്‌റുകള്‍ക്ക് കൃത്യമായ മറുപടിയും നടി നല്‍കുന്നുണ്ട്.

”അത്രക്കൊക്കെ ‘തട്ടത്തിന്‍ മറയത്തെ പെണ്ണിന്റെ മൊഞ്ചു മുതല്‍ ഈ ഹൃദയത്തിന്റെ മൊഞ്ചു ‘മാറിയോ ..ഇവരില്‍ നിന്നൊക്കെ ഈ ക്ലീഷേ ‘മൊഞ്ചില്‍’ നിന്ന് മിനിമം ‘പത്രാസ്സ്’ വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്സിറ്റിയില്‍ കടക്കാം എന്ന് കരുതി..” എന്നെല്ലാമാണ് കമന്റുകള്‍ക്ക് രേവതി കൊടുക്കുന്ന മറുപടികള്‍. ജനുവരി 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Rahul

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

3 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

6 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

14 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

19 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

28 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

44 mins ago