Revathy Sampath post about mohanlal
നിരവധി ആരാധകർ ഉള്ള ടെലിവിഷൻ റീലിറ്റി ഷോ ആണ് ബിഗ് ബോസ്, നിരവതി ഭാഷകളിൽ ഒരുങ്ങുന്ന ഈ മത്സരത്തിൽ മലയാള ഭാഷയിൽ ഉള്ള മത്സരത്തിനെ നയിക്കുന്നത് മോഹൻലാൽ ആണ്. കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച അഭിപ്രായം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും പരിപാടിക്ക് ഉണ്ടായിരിക്കുന്നത്. പരിപാടിക്ക് ആരാധകരും ഏറെയാണ്. ആഴ്ചയിൽ ഒരുദിവസം ആണ് പരിപാടിയുടെ അവതാരകനായ മോഹൻലാൽ പരുപാടിയിൽ എത്തുന്നത്. അത്രയും ദിവസങ്ങളിൽ മത്സരാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുകയും അവരെ ശാസിക്കുകയും ചെയ്യുന്നത് ലാലേട്ടൻ ആണ്. ഞായറാഴ്ച ദിവസം ആയിരിക്കും പരുപാടിയിൽ നിന്ന് ഒരാളെ എലിമിനേറ്റ് ചെയ്യുകയും ചെയ്യുന്നത്. ഇപ്പോൾ പരുപാടിയിൽ മത്സരാർത്ഥികളെ ശാസിക്കുന്നതിനു മോഹൻലാലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലും ആയ രേവതി സമ്പത്ത്.തന്റെ ഫേസ്ബുക്കിൽ കൂടിയാണ് രേവതി തന്റെ പ്രതികരണം അറിയിച്ചത്.
“ഈ “ബിഗ്ഗ് ബോസ്സ്” എന്ന മാലിന്യം കണ്ണിൽപ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്. ഈ മോഹൻലാൽ അയാൾക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടിൽ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആർക്കും നാക്കില്ലേ.ഇവർക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകൾ. മോഹൻലാൽ വരുന്നതും വിരട്ടൽ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളിൽ ആണ്. ഒരു തവണയെങ്കിലും മിസ്റ്റർ മോഹൻലാൽ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ തുടങ്ങുന്ന സമയത്ത്, “നിർത്തടോ, ഞാൻ പറയുന്നത് താൻ ആദ്യം മുഴുവൻ കേൾക്ക് മോഹൻലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് “എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തിൽ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ.” എന്നാണ് രേവതി കുറിച്ചിരിക്കുന്നത്.
എന്നാൽ നിരവധി പേരാണ് രേവതിയുടെ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കൂടുതലും രേവതിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമെന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ്സിനെതിരെ വിമർശനവുമായി പലരും വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സമൂഹത്തിൽ കുറച്ച് അറിയപ്പെടുന്ന ഒരു വ്യക്തി പരുപാടിയിൽ മോഹൻലാലിനെതിരെ വിമർശനവുമായി എത്തുന്നത്. വളരെ കുറച്ച് പേര് മാത്രമേ രേവതിയുടെ പോസ്റ്റിനെ പിന്തുണച്ച് കൊണ്ട് എത്തിയത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…