നാടകങ്ങളിൽ ഒക്കെ ഹിപ്പോപൊട്ടാമസിന്റെയും ആനയുടെയും ഒക്കെ വേഷം ആയിരുന്നു എന്നിക്ക് കിട്ടുന്നത്

ചെറുപ്പ കാലത്ത് തന്നെ താൻ നേരിട്ടിരുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനകയുടെ മൂത്ത മകളും കീർത്തിയ സുരേഷിന്റെ സഹോദരിയും ആയ രേവതി സുരേഷ്.ചെറുപ്പത്തിൽ തന്നെ നാടകങ്ങളിൽ ഒക്കെ അഭിനയിക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു. എന്നാൽ നായിക ആകുന്നത് എപ്പോഴും മെലിഞ്ഞ കുട്ടികൾ ആരെങ്കിലും ആയിരിക്കും. എനിക്കും നായിക ആയാൽ എന്താണെന്നും എന്താണ് എന്നെ ഇവർ നായിക ആകാത്തത് എന്നുമൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു. എനിക്ക് അപ്പോൾ നാടകങ്ങളിൽ കിട്ടുന്നത് ആനയുടെയും ഹിപ്പോപൊട്ടാമസിന്റെയും ഒക്കെ വേഷങ്ങൾ ആയിരുന്നു. വളർന്നു വരും തോറും അഭിനയം എന്ന മോഹം എന്നിൽ കുറഞ്ഞു വന്നു. പിന്നീടാണ് സംവിധാന രംഗത്തെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ ആണ് അസിസ്റ്റന്റ് ഡയറക്ടർ ആയി തുടക്കം കുറിച്ചത്. എന്നാൽ അവിടെയും എനിക്ക് നേരെ ബോഡി ഷെയിമിങ് ഉണ്ടായിരുന്നു.

ഒരിക്കൽ ഒരു ലൊക്കേഷനിൽ വെച്ച് ഒരു സ്ത്രീ എന്റെ മുഖത്ത് നോക്കി ചോദിച്ചു അമ്മയും അനിയത്തിയും നല്ല സൗന്ദര്യമുളളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന്. ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ചോദ്യം ആയിരുന്നു അത്. അവർ അത് എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഞാൻ അപമാനം കൊണ്ട് തകർന്നു പോയി. കൗമാരകാലത്തിൽ പോലും ഞാൻ ഇതിന്റെ പേരിൽ ഒരുപാട് ദുഖിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാൻ എന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഒന്നും ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് വേണ്ടതെല്ലാം സെലക്ട് ചെയ്തു തരുന്നത് കീർത്തി ആയിരുന്നു. പിന്നീടാണ് വണ്ണം കുറയ്ക്കണം എന്ന ആഗ്രഹം എന്റെ മനസ്സിൽ വന്നത്. നൂറിൽ നിന്നും ഇപ്പോൾ എൺപത്തത്തി അഞ്ചിൽ എത്തി. അത് അറുപത്തി അഞ്ചിൽ എത്തിക്കണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം എന്നും രേവതി പറഞ്ഞു.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടി മേനകയുടേത്. സിനിമയിൽ സജീവമായി നിന്നപ്പോൾ ആണ് മേനക സുരേഷ് കുമാറിനെ വിവാഹം കഴിക്കുന്നതും ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയതും. രണ്ടു പെൺകുട്ടികൾ ആണ് ഇരുവർക്കും ഉള്ളത്. രേവതി സുരേഷും കീർത്തി സുരേഷും. ഇരുവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രേവതി സുരേഷ് ബാലതാരമായി സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ ആയിരുന്നു രേവതി ആഗ്രഹിച്ചിരുന്നത്. അത് കൊണ്ട് തന്നെ സഹസംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു രേവതി. കീർത്തി ആകട്ടെ ഇപ്പോൾ തെന്നിന്ത്യയിൽ മുൻ നിരയിൽ ഉള്ള നായിക നടി ആണ്. മലയാളത്തിൽ കൂടി അരങ്ങേറ്റം കുറിച്ച് തമിഴിലും തെലുങ്കിലും എല്ലാം സജീവമായി നിൽക്കുകയാണ് കീർത്തി ഇപ്പോൾ.

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

3 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago