വ്‌ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ്‌; ഹൈക്കോടതി ഇടപെടുന്നു

സമൂഹ മാധ്യമങ്ങൾ സജീവമായതോടെ ഒരു സിനിമ തിയേറ്ററുകളില്‍ എത്തിയാലുടന്‍ വെട്ടുകിളികളെപ്പോലെ ഒരു പറ്റം വ്ളോഗര്‍മാര്‍ റിവ്യൂ എന്ന് പറഞ്ഞു എത്താറുണ്ട്. എന്നാൽ  സിനിമ റിലീസ് ആയതിന് പിന്നാലെ ഓൺലൈൻ വ്ലോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിങ്‌ ആണെന്ന് ആണ്  ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത് .ഇത്തരം പ്രവണതകൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം രീതികൾ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്നും പോലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തുകൊണ്ടാണ് കോടതിയുടെ പ്രസ്താവന. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫാണ്  ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു സിനിമ എന്നത് വർഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ചേർന്നുള്ള ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ പോലും കാണാൻ നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റുഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം എന്ന ആവശ്യം മുൻനിർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട്‌ ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാനുള്ള നെഗറ്റീവ് റിവ്യൂകൾ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായിരുന്നു. പക്ഷെ ഓടിടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണങ്ങൾ നേടിയെടുത്തു. തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൌൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത് എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിരുന്നു. ഇക്കാര്യവും സംവിധായകൻ ഹർജിയിൽ പറയുന്നുണ്ട്. സിനിമ റിലീസ് ചെയ്യുമ്പോൾ സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും, സിനിമ പ്രദർശനത്തിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്.

സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യുവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഫിലിം പൈറസിയെപ്പോലെ അപകടമാണ് ഫിലിം ഡീ-റേറ്റിംഗ്. മൂവി ക്രിട്ടിസിസം  വേണ്ടെന്നല്ല സിനിമ പ്രവർത്തകർ പറയുന്നത്.  പകരം അതിരുകളും ലംഘിച്ചുള്ള വ്ലോഗര്മാരുടെ പ്രവര്ത്തകൾ ഇന്ടസ്ട്രിയെ തന്നെ  തകര്‍ക്കലാണ് എന്നാണ്. മനശാത്ര വിദഗ്ധനായ ദോ സി ജെ ജോൻ  കോടതിയുടെ നിർദ്ദേശത്തിൽ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ ആണ്. സിനിമകൾ ഇറങ്ങുന്ന ഉടനെ ദുഷ്ടലാക്കോടെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂ എഴുതി കച്ചവടം കുറയ്ക്കുന്നത് ശരിയല്ല. എന്നാൽ കുട്ടികള്‍ക്ക് ചേരാത്ത സിനിമകളെയും, പരമ ബോറൻ സിനിമകളെയും ഫാമിലി സിനിമയെന്ന മട്ടിൽ അവതരിപ്പിക്കുന്ന മാർക്കറ്റിങ് സോഷ്യൽ മീഡിയ അഭ്യാസങ്ങൾക്കും വേണം നിയന്ത്രണം. കാണുന്നവർ ആളുകളിൽ നിന്ന് ആളുകളിലേക്ക്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം കൈമാറട്ടെ. പെയ്ഡ് പ്രേഷകരുടെ വർത്തമാനം വിഡിയോയിൽ കാണിച്ചു ചതിക്കരുത്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago