‘ഓരോ സിനിമ കഴിയുംതോറും പ്രതിഫലം കൂട്ടുന്നു’ ; സായി പല്ലവിയുടെ പ്രതിഫലം ഇങ്ങനെ

പ്രേമം സിനിമയിലെ മലര്‍ മിസിന് ലഭിച്ച ജനപ്രീതിയാണ് നടി സായ് പല്ലവിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായത്. പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് സായി. പലപ്പോഴും തനിക്ക് ചേരുന്നതും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളുമാണ് സായി തിരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ട് വെക്കാറുണ്ട്. വളരെ പെട്ടെന്ന് കരിയറില്‍ തിളങ്ങിയ സായി പല്ലവി തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തുക പ്രതിഫലം വാങ്ങിക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ്. ഒരു സിനിമയ്ക്ക് മാത്രം കോടികളാണ് നടിയുടെ പ്രതിഫലം. എന്നാല്‍ സിനിമാ പ്രേമികളെ ഞെട്ടിക്കുന്നൊരു തുകയാണ് നടി പ്രതിഫലമായി വാങ്ങിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത സിനിമയിലേക്കായി സായി പല്ലവി  വാങ്ങിക്കുന്ന തുകയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീരാട പര്‍വ്വം, ഗാര്‍ഗി എന്നിങ്ങനെ രണ്ട് സിനിമകളാണ് കഴിഞ്ഞ വര്‍ഷം സായിയുടേതായി പുറത്ത് വന്നത്.

ഈ സിനിമകള്‍ക്ക് ശേഷം സായി വീണ്ടും സിനിമ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങള്‍ കിട്ടുന്നതിനായി നടി ചെറിയൊരു ഇടവേള എടുക്കുകയും ചെയ്തു. ഇനി ചന്ദു മൊണ്ടേടി സംവിധാനം ചെയ്ത് ഗീതാ ആര്‍ട്സ് 2 ബാനറില്‍ ബണ്ണി വാസു നിര്‍മ്മിക്കുന്ന താണ്ടല്‍ എന്ന ചിത്രമാണ് സായിയുടേതായി വരാനിരിക്കുന്നത്. ഈ സിനിമയില്‍ നാഗ ചൈതന്യയാണ് നായകൻ ആയെത്തുന്നത്. ഒരു മത്സ്യത്തൊഴിലാളിയായി നാഗ ചൈതന്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവിയ്ക്ക് ഉയര്‍ന്ന പ്രതിഫലമാണ് നല്‍കുന്നതെന്നാണ് വിവരം. തെലുങ്ക് സിനിമയിലടക്കം താരപദവി നേടിയ നടി വളരെ പെട്ടെന്നാണ് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചത്. മുന്‍പ് ഒന്നര കോടിയോളം പ്രതിഫലം വാങ്ങിയിരുന്ന സായി ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് ശേഷം പ്രതിഫലം ഏകദേശം രണ്ട് കോടിയായി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. നാഗ ചൈതന്യ അഭിനയിക്കുന്ന ചിത്രത്തിന്, അവര്‍ക്ക് മൂന്ന് കോടി രൂപ വരെ പ്രതിഫലം ലഭിക്കുമെന്ന് അഭ്യൂഹമുണ്ട്, മാത്രമല്ല സിനിമാ വ്യവസായത്തിലെ നടിയുടെ ആവശ്യവും താരമൂല്യവുമാണ് പ്രതിഫലിപ്പിക്കുന്നത്. പ്രതിഫലത്തോടുള്ള സായ് പല്ലവിയുടെ സമീപനം ഡിമാന്‍ഡ് അടിസ്ഥാനമാക്കി ഉള്ളതാണെന്ന വിവരങ്ങളുമുണ്ട്.

നിലവില്‍ സായിയ്ക്ക് ലഭിക്കുന്ന പ്രതിഫലം സ്റ്റാര്‍ ഹീറോകള്‍ക്ക് തുല്യമായിട്ടുള്ളതാണ്. തമിഴ് സിനിമയില്‍ നയന്‍താരയാണ് ഇതിലും വലിയ തുക വാങ്ങിക്കുന്ന മറ്റൊരു നടി. നയന്‍താരയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ലേഡി സൂപ്പര്‍സ്റ്റാറായി കണക്കാക്കപ്പെടുന്നത് പോലെയാണ് തെലുങ്ക് സിനിമയില്‍ സായി പല്ലവിക്ക് ലഭിച്ച ജനപ്രീതി. സിനിമയുടെ നിര്‍മ്മാണ ചെലവിലെ വര്‍ദ്ധനവ് അഭിനേതാക്കളുടെ പ്രതിഫലം വര്‍ദ്ധിക്കുന്നതിലേക്കും നയിച്ചു. നിലവില്‍ തെലുങ്ക് സിനിമയിലും തമിഴിലുമാണ് സായി പല്ലവി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കര്‍ശന നിബന്ധനകളൊക്കെ ഉണ്ടെങ്കിലും ഏറ്റെടുക്കുന്ന സിനിമകളോട് പ്രതിബദ്ധത കാണിക്കാന്‍ നടി മിടുക്കിയാണ്. മുന്‍പുള്ള സിനിമകളോട് നടി കാണിച്ച സഹകരണം അതിലേറ്റവും ശ്രദ്ധേയമാണ്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിനിമയാണ് സായി പല്ലവിയുടെ കരിയറില്‍ വഴിത്തിരിവായത്. ഡോക്ടറായിരുന്ന സായി ആദ്യമായി നായികയായിട്ടെത്തിയ ചിത്രമായിരുന്നു പ്രേമം. സിനിമയിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിന് കേരളത്തിലും തെന്നിന്ത്യയിലാകെ വലിയ ജനപ്രീതി ലഭിച്ചു. അവിടുന്നിങ്ങോട്ട് കൈനിറയെ സിനിമകളാണ് നടിയെ തേടി എത്തിയിരുന്നത്. മലയാളത്തിലേക്ക് പിന്നെ കാര്യമായ സിനിമകളൊന്നും ചെയ്തില്ലെങ്കിലും അന്യഭാഷയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരമിപ്പോള്‍.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago