Bigg boss

ജിന്റോയെ ജോക്കറെന്ന് വിളിച്ച് റെസ്‌മിൻ ; താക്കീതുമായി ബിഗ് ബോസ്

ജിന്റോയെപ്പറ്റി മോശമായി സംസാരിച്ച റെസ്‌മിന്‌ ബിഗ് ബോസിന്റെ താക്കീത്. മണ്ടനായ ജിന്റോക്ക് പുറത്തു ഹീറോ പരിവേഷം ആണെന്നാണ് ബിഗ് ബോസ് വീട്ടിലെത്തിയ റെസ്‌മിൻ പറഞ്ഞത് . ഒരു പാട്ടിലൂടെ ആണ് റെസ്‌മിൻ ക്ലൂ നൽകിയത് . ഇതിനു പിന്നാലെ ആണ് ബിഗ് ബോസ് റെസ്‌മിന്‌ താക്കീത് നൽകിയത്.   ഇതുവരെ സീസണിൽ നിന്ന് എവിക്ടായവർ ഓരോരുത്തരായി കഴിഞ്ഞ ദിവസം മുതൽ ഹൗസിലേക്ക് തിരികെ എത്തികൊണ്ടിരിക്കുകയാണ്. പുറത്ത് നിന്ന് തിരികെ വീട്ടിലേക്ക് എത്തുന്ന മത്സരാർത്ഥികളിൽ നിന്നാണ് ഫൈനലിസ്റ്റുകൾ പുറത്തുള്ള വിവരങ്ങൾ എന്താണെന്നും ആരാകും വിജയിക്കാൻ സാധ്യത എന്നതും മനസിലാക്കാൻ ശ്രമിക്കുക. എന്നാൽ പുറത്തുള്ള വിവരങ്ങൾ ഒന്നും തന്നെ ഫൈനലിസ്റ്റുകളോട് പറയരുതെന്ന് കർശന താക്കീത് ബി​ഗ് ബോസ് നൽകിയിട്ടുണ്ട്. ഈ നിബന്ധന നിലനിൽക്കെ തന്നെയാണ്  രസ്മിൻ പുറത്തെ ചില കാര്യങ്ങൾ ഹൗസ്മേറ്റ്സിനോട് പറഞ്ഞു.  അതിൽ ഒന്ന് എതിർ നീച്ചൽ എന്ന സിനിമയിലെ ജോക്കറിപ്പോൾ ഹീറോയാനേൻ എന്ന സോങ് ആലപിച്ചുകൊണ്ടാണ് നൽകിയത്. രസ്മിൻ ഈ ​ഗാനം അർജുനും ശ്രീതുവും ജാസ്മിനും ഇരിക്കവെയാണ് പാടിയത്.

അതോടെ ജോക്കറിപ്പോൾ ഹീറോയാനേൻ എന്ന വരി രസ്മിൻ പാടിയ ഉടൻ ബി​ഗ് ബോസിന്റെ അറിയിപ്പ് വന്നു. പുറത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കാൻ പാടില്ലെന്നാണ് രസ്മിന് ബി​ഗ് ബോസ് താക്കീത് നൽകിയത്.  വീ‍ഡിയോ വൈറലായതോടെ ജോക്കറെന്ന് രസ്മിൻ ഉദ്ദേശിച്ചത് ജിന്റോയെയാണെന്നാണ് ബിബി ആരാധകർ പറയുന്നത്. ജിന്റോയ്ക്ക് പുറത്ത് ലഭിക്കുന്ന പ്രേക്ഷക സപ്പോർട്ടിനെ കുറിച്ച് ജാസ്മിനോടും കൂട്ടരോടും രസ്മിൻ പറയാൻ ശ്രമിച്ചതിനാലാവും ബി​ഗ് ബോസ് താക്കീത് നൽകിയതെന്നും വീഡിയോ വൈറലായതോടെ റെസ്‌മിനെ വിമർശിച്ചു ജിന്റോയെ അനുകൂലിച്ചു നിരവധിപേരാണെന്തുന്നത് .  .
രസ്മിനൊക്കെയാണ് അവസാനം കോമാളികളായത് ജിന്റോ അയാൾ രാജാവാണ്,  ഏതെങ്കിലും ഒരിടത്ത് ഉറച്ച് നിൽക്കുക. രാജാവിനും രാജ്ഞിക്കും വോട്ടില്ല. സാധാരണക്കാരനായ ജിന്റോക്കാണ് വോട്ട്, പുറത്ത് ഇറങ്ങി ജിന്റപ്പൻ ഫാൻസിനെ കണ്ടപ്പോൾ രസ്മിന്റെ കിളിപോയി, ആരാ ജോക്കറെന്ന് കണ്ടറിയാം എല്ലാത്തിനും എന്നിങ്ങനെ നീളുന്നു രസ്മിനെയും കൂട്ടുകാരെയും വിമർശിച്ചുള്ള കമന്റുകൾ. കോമണർ‌ എന്ന ലേബലിൽ ഹൗസിനുള്ളിൽ കയറിയ ഒരു മത്സരാർത്ഥിയാണ് രസ്മിൻ. പക്ഷെ ​ഗബ്രി-ജാസ്മിൻ കോമ്പോയ്ക്ക് ഇടയിൽ പെട്ടുപോയതിനാൽ രസ്മിന്റെ ​ഗെയിമിനോട് പ്രേക്ഷകർക്ക് താൽപര്യമില്ലായിരുന്നു

മൂന്ന്, നാല് തവണ പവർ റൂമിൽ കയറാൻ സാധിച്ചതുകൊണ്ട് നോമിനേഷനിൽ നിന്നും പലവട്ടം രസ്മിൻ രക്ഷപ്പെട്ടു. അതുകൊണ്ട് തന്നെ കുറച്ച് അധികം ദിവസം ഹൗസിൽ തുടരാൻ രസ്മിന് സാധിച്ചു. രസ്മിൻ നോമിനേഷനിൽ വരാതിരുന്നതിനാൽ അർഹരായ പലരും എവിക്ഷനിലൂടെ പുറത്ത് പോയെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. അതേസമയം ഫിനാലെ വീക്ക് അവസാനിക്കുന്നത് വരെ ഇതുവരെ എവിക്ടായിപോയ മത്സരാർത്ഥികളെല്ലാം ഹൗസിൽ തന്നെയുണ്ടാകും .ഇതുവരെ ഹൗസിലേക്ക് തിരികെ എത്തിയ മത്സരാർത്ഥികൾ ഗബ്രി ,രതീഷ്  ജാൻമണി, യമുന, ശ്രീരേഖ, രസ്മിൻ, പൂജ എന്നിവരാണ്.    ടെലിവിഷൻ ചിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളത്തിൽ ആരംഭിച്ചിട്ട് ആറ് സീസണുകൾ ആയിരിക്കുകയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസൺ ആറ് അവസാനിക്കാൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ ബി​ഗ് ബോസ് പ്രേമികളും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ രസകരവും കൗതുകരവുമായ ടാസ്കുകളാണ് ബി​ഗ് ബോസ് നൽകി കൊണ്ടിരിക്കുന്നത്.  ഇരുപത്തിയഞ്ച് പേരാണ് ഈ സീസണിൽ മത്സരാർത്ഥികളായി എത്തിയത്.  ഇതിൽ ഫിനാലെ വീക്കിലേക്ക് പ്രവേശിച്ചത് ആറുപേർ മാത്രമാണ്. ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, റിഷി, ശ്രീതു എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിൽ നിന്നും ഒരാൾ കൂടി ഇന്നോ നാളെയോ ആയി  ഹൗസിൽ നിന്നും പുറത്തായേക്കും.  ശ്രീതുവാകും ഇതെന്ന സൂചനകളുമുണ്ട് .  ജിന്റോ, ജാസ്മിൻ, അർജുൻ എന്നിവർക്കാണ് ഏറ്റവും അധികം ജനപിന്തുണയുള്ളത്. ഇവരിൽ‌ ഒരാളാകും കപ്പുയർത്തുക എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. എങ്കിലും പ്രവചങ്ങൾ സാധ്യമല്ല.

Suji

Entertainment News Editor

Recent Posts

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 mins ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

1 hour ago

ബിനു അടിമാലിക്കും കുടുംബത്തിനും നേരെ വിമർശനം

അടുത്ത കാലത്തായി ബോഡി ഷെയിമിങ്ങ് നടത്തിയതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങൾ നേരിടുന്ന മിമിക്രിക്കാരനും നടനുമൊക്കെയാണ് ബിനു അടിമാലി. ഇപ്പോഴിതാ നടന്റെ…

4 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി 14 വയസുള്ള മൃദുൽ ആണ്…

4 hours ago

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച…

4 hours ago

അടുത്തിടെ സുരേഷ് ഗോപി ചേട്ടനും തന്നെ തിരിച്ചറിഞ്ഞു സംസാരിച്ചിരുന്നു, ഡിംപിൾ റോസ്

താൻ നടൻ ദിലീപിൻറെ കട്ട ഫാനായിരുന്നുവെന്നും തെങ്കാശി പട്ടണം സിനിമയിലേക്ക് തന്നെ കൊണ്ടുവന്നത് ദിലീപായിരുന്നുവെന്നും പറയുകയാണ് നടി ഡിംപിൾ റോസ്.…

4 hours ago