ജിന്റോ കള്ളത്തരത്തിന്റെ രാജാവെന്ന് റെസ്‌മിൻ; താനും ജിന്റോയെ മണ്ടനെന്ന് വിളിച്ചിട്ടുണ്ട്

Follow Us :

കിങ് ലയർ എന്നാണ് ജിന്റോയെ തങ്ങള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയുകയാണ് ബിഗ്ഗ്‌ബോസ് സീസൺ സിക്സ് മത്സരാർത്ഥിയായ രസ്മിൻ. കള്ളത്തരന്റെ ആശാനാണ് ജിന്റോ ബ്രോ എന്നും ഏതൊക്കെ വിഷ്വലാണ് പുറത്തേക്ക് പോകുക എന്നുള്ളത് പുള്ളിക്ക് നന്നായി അറിയാമെന്നും അതെല്ലാം പഠിച്ച് വന്ന ആളാണ് ജിന്റോയെന്നും റസ്മിന്‍ പറയുന്നു. ടാസ്ക് തരുന്ന സമയം, ലിവിങ് ഏരിയയിലേക്ക് വിളിക്കുന്ന സമയമൊക്കെയുള്ള കാര്യങ്ങളാണ് പുറത്തേക്ക് പോകുന്നത്. താൻ, നോറ, ജാസ്മിന്‍ എന്നിവരൊക്കെ പുറത്ത് നിന്നും പ്ലാന്‍ ചെയ്ത് വന്നതാണെന്ന് ടാസ്കിന്റെ സമയത്താണ് പുള്ളി പറയുന്നത്. ഇവർക്ക് എല്ലാവർക്കും നേരത്തെ പരിചയമുണ്ട് എന്നും എന്നാൽ  തങ്ങള്‍ എല്ലാവരും ചേർന്ന് നിഷാനത്തെ പുറത്താക്കിയെന്നൊക്കെയാണ് ആരോപിച്ചത്. ടാസ്കിന്റെ സമയം ആയതുകൊണ്ടും നമുക്ക് കൂടുതല്‍ ഒന്നും പറയാനാവില്ലയെന്നും ടാസ്ക് കഴിഞ്ഞ് നേരെ ജിന്റോയുടെ അടുത്ത് കാര്യം ചോദിച്ചപ്പോള്‍ പുള്ളി കാര്യമായൊന്നും പറയാതെ കളിയാക്കി ചിരിച്ച് പോകുകയായിരുന്നുവെന്നും റെസ്‌മിൻ പറയുന്നു. പിന്നീട് വെറൊരു സാഹചര്യത്തില്‍ അത് തന്റെ ഗെയിമാണെന്ന് ജിന്റോ തന്നെ പറഞ്ഞിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് കള്ളത്തരമാണ്, നിങ്ങള്‍ എല്ലാവരും വിശ്വസിച്ചില്ലേ. അത് തന്റെ വിജയമെന്നായിരുന്നു പുള്ളിയുടെ വാദമെന്നും തനിക്ക് ജാസ്മിനേയും നോറയേയുമൊന്നും ഒരു പരിചയും ഉണ്ടായിരുന്നില്ലെന്നും റസ്മിന്‍ പറയുന്നു. ജിന്റോ ചെയ്യുന്ന പല കാര്യങ്ങളും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. നിലവാരമില്ലാത്ത പല കാര്യങ്ങളും ചെയ്യുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് ജിന്റോ. ആദ്യ ആഴ്ചയിലൊക്കെ വളരെ പാവത്താനെപ്പോലെ ഇരുന്ന് യമുന ചേച്ചിയെയൊക്കെ മോശമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു.

ആ സമയത്തൊക്കെ തങ്ങള്‍ ഒരു ടീമാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഒന്നും പറയരുത് നിങ്ങള്‍ ശ്രദ്ധിക്കൂ എന്നെല്ലാം പറയുമായിരുന്നു. അപ്പോള്‍ അതേയോ… എനിക്ക് ഇതെല്ലാം പറഞ്ഞ് തരണമെന്നും പുള്ളി പറയും. ഇതോടെ പുള്ളി ഒരു പാവമാണെന്ന് താന്‍ വിശ്വസിച്ചുവെന്നും രസ്മിൻ വ്യക്തമാക്കുന്നുണ്ട്.  രണ്ടാമത്തെ ആഴ്ചയിലെ പവർ റൂം ടാസ്കില്‍ ഞങ്ങള്‍ വിജയിച്ചു.  അപ്പോഴാണ് എന്നെ പവർ റൂം ലീഡ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ജിന്റോ നിഷാനയോട് പോയി പറയുന്നത്. നിഷാന വന്ന് ഇത് എന്നോട് പറഞ്ഞു. മറ്റ് താരങ്ങളോടും എന്നെക്കുറിച്ച് കുറ്റം പറഞ്ഞത് ഞാന്‍ അറിഞ്ഞു. അങ്ങനെയാണ് അവിടെ വിശ്വാസമില്ലാത്ത ആള്‍ എന്ന ടാഗ് താൻ പുള്ളിക്ക് കൊടുക്കുന്നത് എന്നും പുള്ളി പുറകില്‍ നിന്നും കുത്തിയെന്ന് തുറന്ന് പറഞ്ഞെന്നും റസ്മിന്‍ വ്യക്തമാക്കുന്നു. ചുമ്മാ പവർ റൂമില്‍ കയറിയ വ്യക്തിയല്ല ഞാന്‍. ഒരോ ടാസ്ക് കളിച്ച് ജയിച്ചാണ് പവർ റൂമില്‍ കയറിയത്. പിന്നെ ജാസ്മിന്‍ ക്യാപ്റ്റനായ സമയത്ത് അവിടെ ഉള്ളവരില്‍ ഏറ്റവും മികച്ച മത്സരാർത്ഥികളെയാണ് പവർറൂമിലേക്ക് സെലക്ട് ചെയ്തെന്നാണ് ജാസ്മിന്‍ പറഞ്ഞത്.

തന്റെ ദേഷ്യം എനിക്കൊരു വിഷയം ആയിരുന്നുവെന്നും ലാല്‍ സാറിന്റെ എപ്പിസോഡില്‍ പോലും ആ ഒരു കാര്യം വന്നിരുന്നുവെന്നും  അതോടെയാണ് താന്‍ ദേഷ്യം ഒന്ന് അടക്കിയത് എന്നും  അതോടെ താന്‍ തളർന്നു, റസ്മിന്‍ ഒന്നും മിണ്ടുന്നില്ലെന്നൊക്കെയായി പ്രചരണമെന്നും രസ്മിൻ വ്യക്തമാക്കി. ജാസ്മിന്‍ ജിന്റോയെ മണ്ടന്‍, പൊട്ടന്‍ എന്നൊക്കെയുള്ള രീതിയില്‍ സംസാരിക്കുമ്പോള്‍ അങ്ങനെ സംസാരിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ പുള്ളി ചെയ്യുന്നത് വെച്ച് നോക്കുമ്പോള്‍ ഇതൊന്നുമല്ല പുള്ളിയെ പറയേണ്ടത് എന്നും  ചിലപ്പോഴൊക്കെ ദേഷ്യത്തില്‍ താനും ജിന്റോയെ മണ്ടനെന്ന് വിളിച്ചിട്ടുണ്ട് എന്നും അതിനൊക്കെയുള്ളത് അയാൾ അതിനകത്തു കാണിയ്ക്കുമെന്നും അതൊക്കെ അദ്ദേഹത്തിന്റെ തന്ത്രമാണെന്നും റസ്മിന്‍ കൂട്ടിച്ചേർത്തു. അതേസമയം ബിഗ്ഗ്‌ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ദിവസം നിന്ന കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ. ഏറ്റവും കൂടുതൽ തവണ പവർറൂമിൽ കയറിയിട്ടുള്ള മത്സരാര്ഥിയും രസ്മിൻ തന്നെയാണ്. റെസ്‌മിൻ ഏറ്റവും കൂടുതൽ വഴക്കിട്ടിട്ടുള്ളതും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടിട്ടുള്ളതും ജിന്റോയുമായിട്ടാണ്. പുറത്തിറങ്ങിയ ശേഷവും ജിന്റോയുടെ ഗെയിം പ്ലാനിനെക്കുറിച്ചാണ് രസ്മിൻ സംസാരിക്കുന്നതും.