ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് സണ്ണി ലിയോണിനെ അല്ല, ഈ സുന്ദരിയെ!

ബോളിവുഡ് താരം സണ്ണി ലിയോണിനെ ആണ് 2019 ൽ ഇന്ത്യക്കാർ ഏറ്റവും തിരഞ്ഞ നായിക. ഇപ്പോഴിതാ 2020 ലെ സെർച്ചിങ് ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹൂ. എന്നാൽ ഈ പ്രാവിശ്യം സണ്ണിലിയോണിന്റെ സ്ഥാനം മറ്റൊരു ബോളിവുഡ് താരം സ്വന്തമാക്കിയിരിക്കുകയാണ്. റിയ ചക്രബർത്തിയെ ആണ് 2020 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ നായകൻ സുശാന്ത് സിങ് രാജ്പുത്തുമാണ്. താരത്തിന്റെ മരണത്തിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങളിലും വിവാദങ്ങൾക്കും ശേഷമാണ് റിയയെ ആളുകൾ കൂടുതൽ തിരഞ്ഞത്.

ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് കങ്കണയുടെ സ്ഥാനം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമിട്ടത് കങ്കണ ആയിരുന്നു. ഇതാണ് താരത്തെ സെർച്ച് ലിസ്റ്റിൽ രണ്ടാം സ്ഥാനത് എത്തിച്ചത്. കഴിഞ്ഞ വര്ഷം ഒന്നാം സ്ഥാനം നേടിയ സണ്ണി ലിയോൺ ഈ വര്ഷം നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടിരിക്കുകയാണ്.  നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. സുശാന്തിന്റെ മരണത്തിനു ശേഷമുള്ള മയക്കുമരുന്ന് വിവാദത്തിൽ ദീപികയുടെ പേരും ഉൾപ്പെട്ടിരുന്നു. ഇതാണ് ദീപികയെ ഈ വര്ഷം തിരച്ചിലിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചത്.

ബോളിവുഡ് താരങ്ങൾ ആയ പ്രിയങ്കാ ചോപ്ര,കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തും ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും കരീന കപൂര്‍ പട്ടികയില്‍ ഒമ്പതാമതും ഇടം നേടി. നായകന്മാരില്‍ സുശാന്തിന് ശേഷം  അമിതാഭ് ബച്ചന്‍ , അക്ഷയ് കുമാര്‍, സൽമാൻ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ എന്നിവരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തന്നെ അന്തരിച്ച ഗായകൻ ബാലസുബ്രഹ്മണ്യവും ലിസ്റ്റിൽ ഇടം പിടിച്ചു.

2020 ജൂൺ 14 നു ആണ് സുശാന്ത് സിംഗിന്റെ മരണം. ഇതിനു ശേഷം ആണ് റിയയുടെ പേരിൽ അന്വേഷണം വന്നത്. ഇത്ര നാളുകൾ കൊണ്ടാണ് റിയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ അച്ഛൻ ഉൾപ്പടെയുള്ളവർ റിയക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ റിയയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സുശാന്തിന്റേത് ഒരു ആത്‍മഹത്യ അല്ലായെന്നും കൊലപാതകമാണെന്നുമാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം ഉണ്ടായ ആരോപണം. സുശാന്തിന്റെ മരണം ബോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ സംഭവം ആണ്. ബോളിവുഡിൽ നടക്കുന്ന പല കാര്യങ്ങളും വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത് സുശാന്തിന്റെ മരണത്തിനു പിന്നാലെ ഉണ്ടായ വിവാദങ്ങളിലൂടെയാണ്.

Sreekumar

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

19 mins ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

1 hour ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

2 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

2 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

2 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

2 hours ago