ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നു

റിച്ച ചദ്ദയും അലി ഫസലും വിവാഹിതരാകുന്നുവോ? ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനി കാത്തിരിക്കേണ്ടി വരില്ല എന്ന് തോന്നുന്നു, കാരണം നടി തന്നെ അത് സ്ഥിരീകരിച്ചു. 2021ല്‍ വിവാഹിതരാകേണ്ടിയിരുന്ന ഇരുവരും ഈ വര്‍ഷം വിവാഹിതരാകുകയാണ്. കോവിഡ് -19 പാന്‍ഡെമിക് അവരുടെ വിവാഹത്തിന് കാലതാമസമുണ്ടാക്കി. 400 ഓളം അതിഥികളുമായി മുംബൈയില്‍ വിവാഹവിരുന്ന് നടത്തും. നടി ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചതിങ്ങനെയായിരുന്നു,

ഞങ്ങള്‍ ഈ വര്‍ഷം വിവാഹം കഴിക്കും, എങ്ങനെയെങ്കിലും വിവാഹം കഴിക്കും. ആവേശത്തിലാണ് ഞങ്ങള്‍. എന്നാല്‍ കോവിഡിനെ കുറിച്ച് ആശങ്കാകുലരാണ്, ഉത്തരവാദിത്തമുള്ളവരായിരിക്കാന്‍ ആഗ്രഹിക്കുന്നു. (ഞങ്ങള്‍) തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ല.

കൂടാതെ, ഞങ്ങള്‍ രണ്ടുപേരും ശരിക്കും തിരക്കിലായി, ജോലികള്‍ പുനരാരംഭിച്ചു. മുടങ്ങിക്കിടന്നിരുന്ന ജോലികളെല്ലാം പുനരാരംഭിച്ചതോടെ ഞങ്ങള്‍ ഇരുവരും വലിയ തിരക്കുകളിലാണ്. അതിനാല്‍ത്തന്നെ രണ്ടുപേരുടെയും സമയം നോക്കി വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍, റിച്ച ഛദ്ദ പറഞ്ഞു.

റിച്ച ചദ്ദയും അലി ഫസലും 2022 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വിവാഹ ആഘോഷങ്ങള്‍ മുംബൈയിലും ഡല്‍ഹിയിലും നടക്കും. കുടുംബത്തിലെ ഭൂരിഭാഗവും താമസിക്കുന്നത് ഡല്‍ഹിയിലായതിനാല്‍ പ്രധാന വിവാഹച്ചടങ്ങുകള്‍ അവിടെ വെച്ചായിരിക്കും. മുംബൈയിലെ ചടങ്ങുകള്‍ ഒക്ടോബര്‍ ആദ്യവാരം നടക്കും. വിവാഹത്തിന് മുന്നോടിയായി സംഗീതവും മെഹന്ദിയും നടക്കും.

Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago