തന്റെ ക്രഷ് ആരോടെന്ന് വെളിപ്പെടുത്തി റിച്ചാർഡ്! അജിത്തല്ല തന്റെ ഇഷ്ട നടൻ

ഒരു കാലത്ത് മലയാള സിനിമയിൽ വളരെ സജീവമായിരുന്ന  ബാലതാരങ്ങളായിരുന്നു ശാലിനിയും സഹോദരി ശ്യാമിലിയും.ശാലിനിയുടെയും ശ്യാമിലിയുടെയും സഹോദരൻ ആണ് റിച്ചാർഡ്. വർഷങ്ങൾക്ക് മുമ്പ് കൂട്ട് എന്നൊരു മലയാള സിനിമയിൽ അരവിന്ദ് ആകാശിനൊപ്പം റിച്ചാർഡ് അഭിനായിച്ചിരുന്നു. ഈ സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടെ പല തെന്നിന്ത്യൻ ഭാഷകളിലായി അമ്പതോളം സിനിമകളിൽ റിച്ചാർഡ് അഭിനയിച്ച് കഴിഞ്ഞു. പക്ഷെ അതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. താൻ അഭിനയിച്ച സിനിമകൾ തുടരെ തുടരെ പരാജയപ്പെട്ടപ്പോൾ വളരെ ചൂസിയായി മാത്രമാണ് റിച്ചാർഡ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. റിച്ചാർഡ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ സില നൊടികളാണ്. റിച്ചാർഡ് നായകനാകുന്ന സിനിമ ഈ ആഴ്ച തിയേറ്ററുകളിലെത്തും. വിനയ് ഭരദ്വാജാണ് സിനിമയുടെ സംവിധായകൻ. പുന്ന​ഗയ് പൂ ​ഗീത, യാഷിക ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ റിച്ചാർഡ്. പ്രമോഷന്റെ ഭാ​ഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റിച്ചാർഡ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇഷ്ടപ്പെട്ട നടനാരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ വിക്രത്തിന്റെ പേരാണ് റിച്ചാർഡ് പറഞ്ഞത്. സഹോദരിയുടെ ഭർത്താവ് അജിത്തിന്റെ പേര് റിച്ചാർഡ് പറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഡിപ്ലോമാറ്റിക്കായി ഉത്തരം പറയാൻ റിച്ചാർഡ് കൂട്ടാക്കിയില്ല. സെലിബ്രിറ്റി ക്രഷ് ആരാണെന്ന ചോദ്യമാണ് പിന്നീട് റിച്ചാർഡിനോട് അവതാരകൻ ചോദിച്ചത്.

അതിന് ഒട്ടും ആലോചിക്കാതെ യാഷിക ആനന്ദ് എന്ന മറുപടിയാണ് റിച്ചാർഡ് നൽകിയത്. അടുത്തിടെയായി റിച്ചാർഡും യാഷികയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ നിരവധി പ്രചരിച്ചിരുന്നു. അതിന് കാരണം ഇരുവരും ഒരുമിച്ചുള്ള പ്രണയാർദ്രമായ ചിത്രങ്ങൾ റിച്ചാർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുവെന്നതാണ്. റിച്ചാർഡിന് വയസ് 45 ആയി. യാഷിക ആനന്ദിന് പ്രായം കേവലം 23 വയസാണ്. മകളാവാൻ പ്രായമുണ്ടല്ലോ എന്നുള്ള ചോ​ദ്യവും കപ്പിൾ ഫോട്ടോ റിച്ചാർഡ് പങ്കുവെച്ചപ്പോൾ ചിലർ അധിക്ഷേപിച്ച് ചോദിച്ചിരുന്നു. യാഷികയാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്ന് പരസ്യമായി റിച്ചാർഡ് പറഞ്ഞതോടെ പ്രണയം താരം പറയാതെ പറയുകയാണോ എന്ന ചോദ്യമാണ് സിനിമാ പ്രേമികളിൽ നിന്നും ഉയരുന്നത്. എന്നാൽ വളരെ വർഷങ്ങൾക്ക് മുമ്പ് റിച്ചാർ‌ഡിന്റെ വിവാഹനിശ്ചയം  ഗാനരചയിതാവ് കണ്ണദാസന്റെ ചെറു മകൾ സത്യലക്ഷ്മിയുമായി നടന്നിരുന്നു.

പക്ഷെ ഈ വിവാഹം നടക്കാതെ പോവുകയായിരുന്നു. അതേസമയം റിച്ചാർഡിന്റെ അച്ഛൻ ബാബുവിന്റെ അതിയായ സിനിമാ മോഹമാണ് രണ്ട് പെൺമക്കളെയും തെന്നിന്ത്യൻ സിനിമയിൽ ശോഭിക്കാൻ സഹായിച്ചത്. ഒരു കാലത്ത് ശാലിനിയും ശ്യാമിലിയുമായിരുന്നു തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും വിലപിടിപ്പുള്ള ബാലതാരങ്ങൾ. ശാലിനി വർഷങ്ങൾക്ക് ശേഷം നായികയായി അരങ്ങേറിയപ്പോഴും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തമിഴിലും മലയാളത്തിലും നായികയായി ശാലിനി ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. ശ്യാമിലിയും നാകിയായി സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന സിനിമയിൽ ശ്യാമിലി നായികയായി അഭിനയിച്ചിരുന്നു. പക്ഷെ വലിയ പരാജയമായി സിനിമ മാറി. ഇപ്പോൾ ശ്യാമിലി അഭിനയം എല്ലാം ഉപേക്ഷിച്ച് പഠനവും ജോലിയും പെയിന്റുങുമെല്ലാമായി തിരക്കിലാണ്. വിവാഹശേഷമാണ് ശാലിനി അഭിനയം ഉപേക്ഷിച്ചത്. ഒരു അഭിമുഖത്തിൽ പോലും ശാലിനി പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെയാണ് ഒരു ഇൻസ്റ്റ​ഗ്രാം പേജ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി ശാലിനി ആരംഭിച്ചത്.

 

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

1 hour ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago