Malayalam Article

മെഴ്സിഡസിന്റെ പുറകില്‍ കാല്‍ വച്ചു വണ്ടിയോടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍

വാഹനങ്ങള്‍ മത്സരയോട്ടം നടത്തുന്നതും അതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളുമെല്ലാം റോഡുകളില്‍ പതിവാണ്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, ഒരു റിക്ഷാ ഡ്രൈവര്‍ തന്റെ വാഹനം ഓടിക്കുന്നതിനിടയില്‍ മെഴ്സിഡസില്‍ കാല്‍ വച്ചിരിക്കുന്നത് കാണാം.

പൂനെയിലെ കൊറേഗാവിലാണ് സംഭവം. തകരാര്‍ സംഭവിച്ചാല്‍ വാഹനങ്ങള്‍ മറ്റൊരു വാഹനത്തെ തള്ളിക്കൊണ്ട് പോകുന്നത് നമ്മള്‍ പലപ്പോഴും കാണാറുണ്ട്, എന്നാല്‍ ഒരു ആഡംബര കാര്‍ ഒരു ഓട്ടോ ഡ്രൈവര്‍ കാല്‍ വെച്ച് തള്ളുന്നത് ആദ്യത്തെ സംഭവമായിരിക്കണം. അപകടകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

Gargi