റിമ കല്ലിങ്കലിന് എതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

പലപ്പോഴും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടുന്ന താരമാണ് റിമ കല്ലിങ്കൽ. റിമയ്ക്ക് മാത്രമല്ല, ഭർത്താവ് ആഷിക് അബുവിനും പല്ലപ്പോഴും കടുത്ത വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇത്തരത്തിൽ വരുന്ന വിമർശനങ്ങളെ എല്ലാം അതിന്റേതായ രീതിയിൽ തന്നെ നേരിടാനും താരങ്ങൾക്ക് കഴിയാറുണ്ട്. സംവിധായകൻ ആഷിക് അബുവുമായുള്ള വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല റിമ എങ്കിലും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് എന്ന് പറയാനും കഴിയില്ല. കാരണം ഇടവേളകൾ ഇട്ടു താരം സിനിമ ചെയ്യുന്നുണ്ട്. നീല വെളിച്ചം ആണ് റിമയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പലപ്പോഴും സോഷ്യൽ മീഡിയയിൽ റിമ പങ്കുവെക്കുന്ന പല ചിത്രങ്ങൾക്കും മോശം കമെന്റുകൾ വരാറുണ്ട്.

തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും യാതൊരു മടിയും കൂടാതെ തുറന്നു പറയുന്ന താരം കൂടിയാണ് റിമ. അത് കൊണ്ട് തന്നെ റിമയ്ക്ക് ആരാധകരും ഏറെയാണ് വിമർശകരും ഏറെയാണ്. മുഖം നോക്കാതെ തന്റെ മനസ്സിലുള്ള കാര്യങ്ങൾ വെട്ടി തുറന്നു പറയാറുള്ള റിമയ്ക്ക് വിരോദികളും കൂടുതൽ ആണ്. എന്നാൽ ഇത്തരക്കാരെ എങ്ങനെ നിർത്തണം എന്ന് റിമയ്ക്ക് നന്നായി തന്നെ അറിയാം. പലപ്പോഴും റിമ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട് . റിമയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കളിയാക്കിയുമായിരിക്കും മിക്കപ്പോഴും വിമർശകർ എത്തുക.

ഇപ്പോഴിതാ വീണ്ടും റിമയ്ക്ക് എതിരെ വിമർശനം ഉയർന്നിരിക്കുകയാണ്. മാലി ദ്വീപിൽ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ എടുത്ത ചിത്രമാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചുവന്ന നിറത്തിൽ ഉള്ള ബിക്കിനി ധരിച്ച് കൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിരവധി വിമർശനങ്ങൾ ആണ് ഈ ചിത്രത്തിന് നേരെ ഉണ്ടാകുന്നത്. ആഷിക് അബു ഇങ്ങനെ കയറൂരി വിട്ടിക്കുകയാണോ, സിനിമ ഒന്നും ഇല്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഉള്ള സാഹസങ്ങൾ ഒക്കെ കാണിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ വരുന്നത്. എന്നാൽ അതിനൊന്നും മറുപടി ഇത് വരെ റിമ നൽകിയിട്ടില്ല.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago