റിമി ടോമിയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!

ആലാപനത്തില്‍ തന്റെതായ ഒരു ശൈലി സൃഷ്ടിച്ചെടുത്ത് സദസ്സിനെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് റിമി ടോമി എന്ന പ്രസരിപ്പുള്ള ഈ കലാകാരിയില്‍ മാത്രമേ മലയാളികള്‍ കണ്ടിട്ടുള്ളൂ. സ്റ്റേജ് ഷോകളില്‍ പാടാന്‍ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ആ എനര്‍ജിയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഒരു ഗായിക എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന താരമല്ല റിമി ടോമി. പിന്നീട് നടിയായി അവതാരികയായും താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.

അവതാരിക എന്ന റിമിയെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒന്നും ഒന്നും മൂന്ന് എന്ന റിമി അവതാരിക ആയി എത്തിയ പരിപാടി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോള്‍ ഒരു പ്രമുഖ ചാനലിലെ സംഗീത റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി എത്തുന്ന റിമിയെ കുറച്ച് ദിവസങ്ങളായി കാണാത്തതിന്റെ വിഷമത്തിലായിരുന്നു ആരാധകര്‍. ഷൂട്ടിംഗ് വേളകളില്‍ വെച്ച് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ റിമി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

ഇപ്പോഴിതാ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ഷോയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സ്‌റ്റൈലന്‍ ലുക്കിലാണ് താരത്തിന്റെ മടങ്ങി വരവ്. ഷോയുടെ പുതിയ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. താരത്തിന്റെ മടങ്ങി വരവ് സൂപ്പര്‍ ഫോറിന്റെ ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്.

റിമിയ്ക്ക് പിന്നാലെ വിധു പ്രതാപിനും ജ്യോത്സനയ്ക്കും എല്ലാം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ റിമി ടോമിയുടെ തിരിച്ചുവരവ് ആരാധകരും ഷോയുടെ അണിയറ പ്രവര്‍ത്തകരും ഒരു ആഘോഷമാക്കി മാറ്റുകയാണ്. പരിപാടിയില്‍ റിമിയുടെ അഭാവം നികത്താന്‍ കഴിയാത്തതാണ് എന്നാണ് ആരാധകര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago