Film News

ഷിക്കാഗോയില്‍ അടിച്ചുപൊളിച്ച് റിമി ടോമി!!

ഗായികയായും അവതാരകയായും മലയാൡകളുടെ മനസ്സിലിടം പിടിച്ച ഗായികയാണ് റിമി ടോമി. മിനിസ്‌ക്രീനില്‍ ജഡ്ജായിട്ടും ഗായികയായും താരം സജീവമാണ്. സോഷ്യലിടത്ത് താരം സജീവമാണ്. ഒഴിവുസമയങ്ങളില്‍ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട് താരം. യാത്രകളുടെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കയിലെ ഷിക്കാഗോയില്‍ അവധിക്കാലം ആഘോഷിയ്ക്കുകയാണ് താരം. ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

സ്റ്റൈലിഷ് ലുക്കിലാണ് റിമിയെ ചിത്രങ്ങളിലുള്ളത്. റോയ്‌സുമായി ബന്ധം പിരിഞ്ഞതിന് പിന്നാലെയാണ് താരം കൂടുതല്‍ യാത്രകള്‍ തിരഞ്ഞടുത്തത്. ഡയറ്റിലൂടെ ശരീരഭാരം താരം നന്നായി കുറച്ചിരുന്നു. ഓരോ വര്‍ഷം കഴിയുംതോറും റിമി കൂടുതല്‍ ചെറുപ്പമായി വരികയാണല്ലോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. സ്റ്റേജ് ഷോകളിലൂടെയും റിമി സജീവമാണ്. വിദേശ രാജ്യങ്ങളിലും താരം ഷോകള്‍ക്ക് എത്താറുണ്ട്.

പാട്ടിന് പുറമെ അഭിനയത്തിലും താരം കൈവച്ചിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയിരുന്നു. എന്നാല്‍ അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് താരം തന്നെ പറഞ്ഞിരുന്നു.

Anu