ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, റിമിയുടെ പോസ്റ്റ് വൈറലാകുന്നു

ഗായികയായാണ് സിനിമാലോകത്തേക്ക് എത്തിയതെങ്കിലും അവതാരക അഭിനേത്രി എന്നീ നിലയിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് റിമി ടോമി. റിമി ടോമിയുടെ സംസാരം കുറച്ച് സമയം കേട്ടിരുന്നാല്‍ മതി എന്ത് ടെന്‍ഷനും മറക്കാനെന്ന് വീട്ടമ്മമാര്‍ പോലും പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോഴിതാ, റിമി ടോമി സഹോദരന്‍ റിങ്കുവിനെ കുറിച്ചും സഹോദരി റീനുവിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

റിമിയുടെ വാക്കുകള്‍,

ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്‌നേഹത്തോടെയാ ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാര്‍ട്ട് ടോക്കറ്റീവ് സ്‌റ്റൈലിഷ് ഒന്നും അല്ലായിരിക്കും. അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്. അത്രം പക്വതയുണ്ട്. നിങ്ങളുടെ ചേച്ചി എന്ന് പറയുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണെന്നും റിമി കുറിച്ചു.
വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാന്‍ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടെന്ന് എഴുതാന്‍ തോന്നി. ഒരുപക്ഷേ, ഇത്രേം പാവം അവര്‍ തന്നെയാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീര്‍ക്കുന്നുണ്ടല്ലോ.

 

നിരവധി പേരാണ് റിമിയുടെ കുറിപ്പിന് താഴെയായി കമന്റുകളുമായെത്തുന്നത്. ചെറുപ്രായത്തില്‍ ഇത്രേം ഹാര്‍ഡ് വര്‍ക്കിംഗ്, ക്യൂട്ട് ലിറ്റില്‍ ഗേള്‍ എന്നായിരുന്നു മുക്തയുടെ കമന്റ്. കണ്‍മണി കാണണ്ട പപ്പേയെന്നും മുക്ത കുറിച്ചിരുന്നു. ദീപ്തി വിധുപ്രതാപ്, ഷിയാസ് കരീം, ആര്‍ജെ മിഥുന്‍ തുടങ്ങി നിരവധി പേരാണ് റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്.

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago