കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ മാത്രമല്ല ഇപ്പോൾ വേദന അനുഭവിക്കുന്നത്, രോഗം ബാധിക്കാത്ത ജങ്ങളെയും ഈ മഹാമാരി വേദനയിൽ ആഴ്ത്തുകയാണ്. രോഗം കൂടുതലായി സ്ഥിതീകരിക്കുന്നത് അന്യ രാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ്, അത് കൊണ്ട് തന്നെ ഇവരെ ഇപ്പോൾ എല്ലാവരും ഭയത്തോടെ ആണ് നോക്കി കാണുന്നത്.

രോഗം ഇല്ലന്ന് അറിഞ്ഞിട്ടും മറ്റുള്ളവർ അകറ്റി നിർത്തുകയാണ് ഈ പ്രവാസികളെ.  റിനി എന്ന പ്രവാസിയുടെ ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കഴിഞ്ഞ പതിനെട്ടാം തീയതി ആണ് റിനി വിദേശത്തു നിന്നും എത്തിയത്, വീട്ടിൽ എത്തിയ റിനി സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു, തുടർന്ന് നടത്തിയ ടെസ്റ്റിൽ റിനി കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞു, അങ്ങനെ ഇരിക്കെയാണ് റിനി വന്ന ഫ്‌ളൈറ്റിൽ വന്ന മറ്റൊരാൾ കൊറോണ പോസിറ്റീവ് ആണെന്ന് അറിയുന്നത്, പിറ്റേന് ചെറിയ അസ്വസ്ഥതകൾ ഉണ്ടായ റിനി ആരോഗ്യ വകുപ്പിനെ അറിയിച്ച് ഹോസ്പിറ്റലിൽ എത്തി.

വീണ്ടും ടെസ്റ്റ് ഇതേ തുടർന്ന്റിമിയുടെ  നാട്ടിൽ നടത്തി , എന്നാൽ റിസൾട്ട് വരുന്നതിനു മുൻപ് തന്നെ റിനിക്ക് രോഗം ആണെന്നും ഇത് മറച്ചു വെച്ച് നാട്ടിൽ കറങ്ങി നടന്നു എന്നും ഒക്കെ കഥകൾ പ്രചരിക്കുവാൻ തുടങ്ങി. രോഗം മറച്ചു വെച്ച് പുറത്ത് ഇറങ്ങിയ റിനിയെ പോലീസ് പിടിച്ചു എന്ന കള്ള വാർത്ത പത്ര മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്തു.

അവർക്ക് എതിരെ ഇപ്പോൾ റിനി കേസ് കൊടുത്തിരിക്കുകയാണ്, രോഗം അറിയാതെ തന്നെ ഒരു രോഗിയായി മാറ്റിയിരിക്കുകയാണ് റിനിയെ, റിനിയുടെ മാത്രം കാര്യം അല്ല ഇത് നിരവധി പ്രവാസികൾ ഈ വിഷമം അനുഭവിക്കുന്നുണ്ട്. ഒരു ഭീകര വാദിയെ പോലെ നാട്ടുകാരും ഉറ്റവരും കാണുന്ന അവസ്ഥ് വളരെ വിഷമകരമാണ്, ഇത് പോലെ മറ്റു റിനികൾ ഇനിയും ഉണ്ടാകാതിരിക്കട്ടെ . എല്ലാവരുടെയും താങ്ങും തണലും കിട്ടണ്ട സമയത്ത് അവരാൽ ഒറ്റപ്പെടുത്തുന്നത് വളരെ വിഷമകരമായ അവസ്ഥയാണ്.

Krithika Kannan