Film News

ദൈവം ഞാനല്ല…എന്നെ കലാകാരനായി മാത്രം പരിഗണിക്കുക!! ആരാധകരോട് റിഷബ് ഷെട്ടി

കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിഷബ് ഷെട്ടി. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാംഭാഗവും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ റിഷബ് കാഴ്ച വച്ചത്. ശിവയായും ദൈവക്കോലമായും നിറഞ്ഞ കൈയ്യടിയാണ് താരം നേടിയത്. സിനിമയുടെ വിജയത്തിന് ശേഷം ആരാധകര്‍ തന്നോട് കാണിക്കുന്ന ആരാധനയെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. പലരും തന്നെ ദൈവമായിട്ടാണ് ആരാധിക്കുന്നതെന്നും താരം പറയുന്നു.

‘കന്താര റിലീസായിട്ട് രണ്ട് വര്‍ഷത്തിനടുത്തായി. ഇപ്പോഴും പല പരിപാടികള്‍ക്ക് പോകുമ്പോഴും ആളുകള്‍ വന്ന് തന്റെ കാല്‍ക്കല്‍ വീഴുകയും ബഹുമാനത്തോടെ തൊഴുകയും ചെയ്യാറുണ്ട്. ഇത് കാണുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് പലപ്പോഴും അറിയാത്ത അവസ്ഥയാണ്. ഞാന്‍ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടന്‍ മാത്രമാണെന്നും താരം പറയുന്നു.

കാന്താരയില്‍ നിങ്ങള്‍ കണ്ടത് ഞാന്‍ ചെയ്ത കഥാപാത്രത്തിനെയാണ്. ആ ദൈവം ഞാനല്ല. എനിക്ക് സ്‌നേഹം നല്‍കിയതിന് ദൈവങ്ങളോടും ആളുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്നെ ഒരു കലാകാരനായി മാത്രം പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ എന്നും റിഷബ് പറയുന്നു.

സിനിമയിലെ ദൈവക്കോലമാകാനും താരം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സിനിമയുടെ ഷൂട്ടിന് ഒരു മാസം മുന്‍പ് തന്നെ താരം പൂര്‍ണമായും മാംസാഹാരം ഉപേക്ഷിച്ച് വ്രതമെടുത്തിരുന്നു. ചിത്രീകരണം അവസാനിക്കും വരെ ചെരുപ്പിടാതെയാണ് നടന്നിരുന്നത്.

അതേസമയം, ചിത്രത്തിന്റെ രണ്ടാംഭാഗം ‘കാന്താര ചാപ്റ്റര്‍ 1’ന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ബാംഗ്ലൂരില്‍ സിനിമയുടെ ഒരു ചെറിയ ഭാഗവും കൂടി ചിത്രീകരിക്കാനുണ്ട്. അടുത്തിടെ കാന്താര ചാപ്റ്റര്‍ 1 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വന്‍ വരവേല്‍പ്പാണ് പോസ്റ്ററിന് ആരാധകര്‍ നല്‍കിയത്.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago