Film News

കന്നഡ വിട്ടുപോകുമെന്ന് ആരും കരുതേണ്ട!!! റിഷബ് ഷെട്ടി

കന്താര എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് റിഷഭ് ഷെട്ടി. നടനായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ച് ആരാധക ഹൃദയത്തിലേക്ക് നേരിട്ട് കയറിയ താരമാണ്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു കാന്താര. കന്നഡയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ആരാധക അഭ്യര്‍ഥന മാനിച്ചാണ് മറ്റ് ഭാഷകളിലേക്കും റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്. അടുത്ത് തന്നെ ചിത്രം തിയ്യേറ്ററിലെത്തും.

ഇപ്പോഴിതാ റിഷബ് ഷെട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കാന്താരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രജത മയൂരവും ക്യാഷ് പ്രൈസും താരം നേടിയിരുന്നു. പുരസ്‌കാരം സ്വീകരിച്ച് റിഷബ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ബോളിവുഡിലേയ്ക്ക് അവസരം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയില്‍ നിന്ന് മാത്രമല്ല മറ്റു ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ കന്നട സിനിമയാണ് എന്നും പ്രിയപ്പെട്ടത്. കന്നഡ സിനിമാ വ്യവസായം വിട്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് റിഷബ് പറയുന്നു. കന്നട അതൊരു വികാരമാണ്. ഒരു ഹിറ്റ് നല്‍കിയ ശേഷം താന്‍ കന്നഡ വിട്ടുപോകുമെന്ന് ആരും കരുതരുതെന്നും റിഷബ് ഷെട്ടി കൂട്ടിച്ചേര്‍ത്തു.

Anu