പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കപ്പെട്ട സിനിമ ആയിരുന്നു കാന്താര, ഇതിലെ ദൈവിക രൂപമുള്ള നടൻ ഋഷഭ് ഷെട്ടിയുടെ അഭിനയം പ്രേക്ഷകരെ ഒരുപാട് സ്വാധീനിച്ചിരുന്നു, ഇപ്പോൾ താൻ ഈ ചിത്രത്തിലഭിനയിച്ചതിനു ശേഷം ആളുകൾ തന്നോട് ബഹുമാനത്തോടെ സംസാരിക്കുകയും, തന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്യാറുണ്ടെന്ന് പറയുകയാണ് നടനും, സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോൾ സിനിമ റിലീസ് ചെയ്യ്തിട്ടു രണ്ടു വര്‍ഷത്തോളം കഴിഞ്ഞു, എന്നിട്ടും ഇപ്പോളും ആളുകൾ തന്നെ കാണുമ്പൊൾ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്
കൂടാതെ വളരെ ഭക്തിയോടു എന്റെ കാൽ തൊട്ട് വന്ദിക്കാറുമുണ്ട്. ഈ കാഴ്ച്ച കാണുമ്പോൾ അവരോടു എന്താണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് എനിക്കറിയില്ല, ഞാൻ ഒരു നടൻ മാത്രമാണ് അല്ലാതെ ഒരു ദൈവത്തിന്റെയും പ്രതിപുരുഷനല്ല. കാന്താരയില്‍ നിങ്ങള്‍ കണ്ടത് ഞാന്‍ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവം ഞാനല്ല. എനിക്ക് സ്നേഹം നല്‍കിയതിന് ദൈവങ്ങളോടും ആളുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു
എന്നാൽ എന്നെ ഒരു കലാകാരനായി എല്ലാവരും അംഗീകരിക്കുക, ഭക്തി അത് ദൈവത്തിനോട് മതി എന്നാണ് ഋഷഭ് ഷെട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് പ്രേഷകരെല്ലാം, കാന്താരയുടെ ഫസ്റ്റ് ചാപ്റ്റർ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്, കാന്താരയുടെ ചരിത്രമാണ് ഇനിയും ചിത്രത്തിൽ പറയാന്‍ പോകുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…