കാന്താരയിൽ നായകൻ ആവേണ്ടത് ഞാനായിരുന്നില്ല, മറ്റൊരു പ്രമുഖ നടനായിരുന്നുവെന്ന് റിഷഭ്‌ഷെട്ടി

കഴിഞ്ഞ വർഷം റിലീസായ സിനിമകളിൽ വൻ വിജയമായിരുന്നു റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. ഇപ്പൊഴിതാ കാന്താരയിൽ നായകൻ ആവേണ്ടത് ഞാനായിരുന്നില്ലെന്നും മറ്റൊരു പ്രമുഖ നടനായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിൻെ സംവിധായകനും നടനുമായ റിഷഭ്‌ഷെട്ടി. കാന്താര’ ചിത്രത്തിന്റെ കഥ താൻ പുനീത് രാജ്കുമാറിനോട് പറഞ്ഞിരുന്നുവെന്ന് റിഷബ് പറയുന്നത്.

പുനീത് രാജ്കുമാറിന് തിരക്കേറിയ ഷെഡ്യൂളും മറ്റ് ജോലികളും കാരണമാണ് സിനിമ ചെയ്യാൻ സാധിക്കാതെ പോയതെന്നും എന്നും വ്യത്യസ്തമായ കഥകൾ അവതരിപ്പിക്കാൻ പുനീത് എപ്പോഴും ആഗ്രഹിച്ചിരുന്നു, ഞാൻ കാന്താര ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ ഒരുപാട് ഉണ്ടായിരുന്നു അതിനാലാണ് കാന്താരയിൽ പിന്മാറിയത് എന്ന് സംവിധായകൻ ഒരഭിമുഖത്തിൽ വ്യക്തമാക്കി


കാന്താരയുടെ തിരക്കഥയും ഋഷഭ് തന്നെയാണ് ഒരുക്കിയത്. ദ്യശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നഡ സിനിമയിൽ വലിയ ചലനം ഉണ്ടാക്കാൻ കാന്തരയ്ക്ക് കഴിഞ്ഞിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിച്ച കാന്താര.ഋഷഭ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ, കിഷോർ കുമാർ ജി., അച്യുത് കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago