രണ്ടാം ഭാഗവുമായി ‘കാന്താര’എത്തുന്നു; പുതിയ പ്രോജക്ടുകൾ മാറ്റിവെച്ച് റിഷഭ് ഷെട്ടി

അടുത്തിടെ ഇന്ത്യൻ സിനിമ മേഖല മുഴുവൻ സസൂക്ഷ്മം നിരീക്ഷിച്ചത് സാൻഡിൽ വുഡിലെ ആ കൊച്ചു സിനിമയെയായിരുന്നു. ഇതിഹാസ വിജയം നേടിയ റിഷഭ് ഷെട്ടിയുടെ കാന്താരയെ. വെള്ളിത്തിരയിൽ പുതിയ ദൃശ്യവിസ്മയം തീർത്ത കാന്തര പ്രേക്ഷകന്റെ മനസിൽ മായതെ നിൽക്കുകയാണ്. നിഗൂഢമായ വനവും അവിടുത്തെ മനുഷ്യരും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാങ്ങളും അനുഷ്ടാനങ്ങളും കലാരൂപങ്ങളും അതിജീവിനവും ഏല്ലാം കോർത്തിണക്കി അതിമനോഹരമായി റിഷഭ് ഷെട്ടിയും കൂട്ടരും സമ്മാനിച്ച കാന്താര ഇവിടെ അവസാനിക്കുന്നല്ല എന്നാണ് സാൻഡൽവുഡിൽ നിന്നും ലഭിക്കുന്ന സൂചന.

സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി കാന്താരയുടെ രണ്ടാം ഭാഗത്തിനുള്ള ജോലികൾ ആരംഭിച്ചത്രെ. ഒന്നാം ഭാഗത്തെക്കാൾ അതിമനോഹര കാഴ്ചകൾ രണ്ടാം ഭാഗത്തിൽ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംവിധായകൻ.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി റിഷഭ് ഷെട്ടി മറ്റു പ്രോജക്ടുകൾ പലതും മാറ്റിവെച്ചെന്നും ചിലത് ഉപേഷിച്ചെന്നുമാണ് സാൻഡൽവുഡിൽ നിന്നും വരുന്ന വാർത്ത.

റിഷഭ് ഷെട്ടി തന്റെ ബാല്യകാല ഓർമകളും അനുഭവങ്ങളും ഭാവനയും ചേർത്താണ് കാന്താര എഴുതിയത്. അതിനായി നാടോടിക്കഥകളും കൃത്യമായി സിനിമയിൽ ഇഴചേർത്തുവെന്നു പറയാം. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം.സെപ്റ്റംബർ 30നാണ് തിയേറ്ററുകളിൽ എത്തിയത്. ചെറിയ മുതൽ മുടക്കിൽ എത്തിയ കാന്താര 400 കോടിയിലധികം ഗ്രോസ് കളക്ഷനാണ് നേടിയത്

 

Ajay

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

29 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago