Categories: Bigg boss

റിഷിയും അഭിഷേകും അപക്വതയുടെ പ്രതിരൂപങ്ങൾ; അഞ്ചാം ക്ലാസിലെ പിള്ളേരുടെ ലെവൽ സംസാരം; കുറിപ്പ്

ഹൗസിൽ അവശേഷിക്കുന്ന പത്ത് പേരിൽ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകളാണ് റിഷിയുടെയും അഭിഷേക് ശ്രീകുമാറിന്റെയും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അൻസിബ പോയതിനു ശേഷം അഭിഷേകാണ് ഋഷിയുമായി ഏറ്റവും അടുത്ത് ഇടപഴകുന്നതും. എന്നാൽ ഈ രണ്ടു പേരും വീട്ടിലെ പ്രശ്നങ്ങളിൽ അത്ര ആക്ടീവല്ല. ഹൗസിലെ എല്ലാ വിഷയങ്ങളിലും ഇടപെടാൻ ശ്രമിക്കാറില്ലെങ്കിലും ടാസ്ക്കുകൾ വരുമ്പോൾ ഇരുവരും പുലികളാണ്. ഇപ്പോഴിതാ റിഷിയും അഭിഷേകും സ്കൂൾ പിള്ളേരുടെ നിലവാരത്തിൽ മാത്രം അലറി വിളിച്ച് സംസാരിക്കുന്ന പക്വതയില്ലാത്ത രണ്ട് മത്സരാർത്ഥികളാണെന്ന് പറയുകയാണ് പ്രേക്ഷകരിൽ ഒരാൾ. ബി​ഗ് ബോസ് പ്രേക്ഷകരുടെ ഫാൻ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിഷേകും റിഷിയും അപക്വതയുടെ പ്രതിരൂപങ്ങളാണെന്ന് കുറിച്ചിട്ടുള്ളത്. അഭിഷേകും റിഷിയും ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ വന്നിട്ടുള്ള മത്സരാർത്ഥികളിൽ അപക്വതയുടെ പ്രതിരൂപങ്ങൾ. നോമിനേറ്റ് ചെയ്യാൻ ശ്രമിച്ചതിന് കരഞ്ഞ് ഒലിപ്പിച്ച് ഒട്ടും പക്വത ഇല്ലാത്ത രീതിയിൽ പെരുമാറുന്ന റിഷിയും അവിടെ ഒന്നും ചെയ്യാതെ ബീൻ ബാഗിൽ ഇരിക്കുന്ന കാര്യം ആരെങ്കിലും പറയുമ്പോൾ പൊട്ടി തെറിക്കുന്ന അഭിഷേകും ഒരേ കാറ്റഗറിയിൽ വരുന്ന മത്സരാത്ഥികളാണ്. അഞ്ചാം ക്ലാസിലെ പിള്ളേരുടെ ലെവൽ ഡയലോഗ്സാണ് രണ്ടുപേരും അലറി വിളിച്ച് പറയുന്നത്.

പറയുന്നതിൽ ഒരു കാര്യവും ഇല്ലതാനും. റിഷി അൻസിബയുടെ നിഴലായി നിന്ന് മറ്റുള്ളവരോട് ആർട്ടിഫിഷ്യലായി വഴക്കുകൾ ഉണ്ടാക്കി. അഭിഷേക് പവർ റൂമിലായിരുന്നപ്പോൾ പോലും കുക്കിംഗ് ടീമിനെ മാറ്റി നമുക്ക് പോയി കുക്ക് ചെയ്യാമെന്ന് അൻസിബ പറഞ്ഞപ്പോൾ എന്നാൽ നമുക്കും ഒരു കോൺടെന്റ് ആവുമെന്ന് പറഞ്ഞ് ആരുടെയെങ്കിലും ആശ്രയത്തിൽ കോൺടെന്റ് ഉണ്ടാക്കി എടുക്കാൻ നോക്കി. ഇതൊക്കെ അല്ലാതെ സ്വന്തമായിട്ട് എന്താണ് റിഷിയും അഭിഷേകും അവിടെ ചെയ്തിട്ടുള്ളത്?. അവർക്ക് വോട്ട് ചെയ്യുന്നവർ ശരിക്കുമുണ്ടോ?. ജിന്റോ ഫാൻസാണോ അത് എന്നായിരുന്നു കുറിപ്പ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളെത്തി. ​ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ദിവസത്തിലെ അഭിഷേകിന്റെ പ്രകടനത്തെ ചൂണ്ടികാട്ടിയാണ് പലരും അഭിഷേകിനെ കുറ്റപ്പെടുത്തിയുള്ള പോസ്റ്റിനെ എതിർക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയുടെ മൂന്ന് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ എട്ട് പോയിന്റുകളാണ് അഭിഷേകിന് ലഭിച്ചത്. ബോണസ് പോയിന്റുൾപ്പടെ രണ്ട് പോയിന്റുകളാണ് ഇതുവരെ റിഷി നേടിയത്. സായ് കൃഷ്ണനാണ് ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിൽ അഞ്ച് പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് റിഷിയും അർജുനുമാണുള്ളത്. ടാസ്കുകളിൽ വലിയൊരു ലീഡ് അഭിഷേക് നിലനിർത്തുന്നുണ്ട്. അതേസമയം തന്നെ വരും ദിവസങ്ങളിൽ ആരൊക്കെ ഉയർന്ന് വരും പോയിന്റ് പട്ടിക മാറി മറിയുമോയെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസനം നോമിനേഷനും നടന്നിരുന്നു.

ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അർജുൻ, സിജോ, ജിന്റോ എന്നിവരാണ് നോമിനേഷൻ പട്ടികയിൽ നിന്നും രക്ഷപ്പെട്ടവർ‌. പത്ത് മത്സരാര്‍ഥികളാണ് നിലവില്‍ ബിഗ് ബോസ് ഹൗസിലുള്ളത്. രണ്ട് പ്രധാന മത്സരാര്‍ഥികളായ അൻസിബയും അപ്സരയും പുറത്തായതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം പത്തിലേക്ക് ചുരുങ്ങിയത്.  ശനിയാഴ്ചത്തെ എപ്പിസോഡില്‍ അപ്സരയും ഞായറാഴ്ചത്തെ എപ്പിസോഡില്‍ അന്‍സിബയും പുറത്താക്കുകയായിരുന്നു. ഈ രണ്ട് എവിക്ഷനുകളും സഹമത്സരാര്‍ഥികളെയും പ്രേക്ഷകരെയും സംബന്ധിച്ച് ഞെട്ടലാണുണ്ടാക്കിയത്. മാത്രമല്ല ടീം ഗെയിമുകള്‍ക്ക് പകരം വ്യക്തിപരമായ ഗെയിമുകള്‍ ബിഗ് ബോസ് ഹൗസിൽ ആരംഭിച്ച് കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ഗെയിമുകളുടെ ആദ്യ ദിവസം മൂന്ന് മത്സരങ്ങളാണ് നടന്നത്. ഇന്ന് നാലാമത്തെ ടാസ്‌കും നടന്നു കഴിഞ്ഞു. നാലാമത്തെ ടാസ്കിൽ വിജയിച്ചത് ജിന്റോ ആയിരുന്നു.

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago