അഭിഷേകിന് വാരിക്കൊടുത്ത് ഋഷിയുടെ ‘അമ്മ;  മനസ് നിറഞ്ഞ കാഴ്ചയെന്നു പ്രേക്ഷകർ

ഫാമിലി വീക്ക് തുടങ്ങിയപ്പോൾ തെന്ന് ബിഗ് ബോസ് വീട്ടിൽ ഇമോഷനാല് സീനുകൾ നിറയുന്നുണ്ട്. ഏറെക്കാലമായി കാണാതിരുന്ന കുടുംബാബ്‍ഗങ്ങൾ എത്തുമ്പോൾ വീട്ടിലുള്ള മത്സരാര്തികലാ എല്ലാവരും വികാരഭരിതരാവുന്നുണ്. നാടകീയത പകര്‍ന്ന സംഭവവികാസങ്ങളുടെ കാര്യത്തില്‍ മുന്‍ സീസണുകളേക്കാളൊക്കെ മുമ്പിലാണ് സീസണ്‍ ആറ്.
ഈ സീസണിലെ ഫാമിലി വീക്കിൽ  ആദ്യം ഹൗസിലേക്ക് എത്തിയത് റിഷിയുടെയും അൻസിബയുടെയും പ്രീയപ്പെട്ടവരാണ്. അൻസിബയുടെ ഉമ്മയും സഹോദരനും റിഷിയുടെ അമ്മയും അനിയനുമാണ് ആദ്യം എത്തിയത്. ഓരോ പാട്ട് കേൾക്കുമ്പോഴും ​ഗാർഡൺ ഏരിയയിൽ കാർ വന്ന് നിൽക്കുമ്പോഴും ആവേശത്തോടെ ഓരോ മത്സരാർത്ഥികളും ഓടി എത്തുന്നുണ്ട്. ഈ ആഴ്ച മുഴുവൻ ഫാമിലി വീക്കാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ മുതലാണ് മലയാളം ബി​ഗ് ബോസിൽ ഫാമിലി വീക്ക് ആരംഭിച്ചത്. കഴിഞ്ഞ സീസണിലെ ഫാമിലി വീക്കിലെ എപ്പിസോഡുകളും  പ്രമോ പോലും വൈറലായിരുന്നു. ഇപ്പോഴിതാ റിഷിയുടെ അമ്മ അനിയനും ഹൗസിലേക്ക് എത്തിയ ശേഷം നടന്ന സംഭവത്തെ കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹൗസിലെ വൈൽഡ് കാർഡുകളിൽ ഒരാളായ അഭിഷേക് ശ്രീകുമാറിന് മധുരം വായിൽ വെച്ച് നൽകുന്ന റിഷിയുടെ അമ്മയാണ് കുറിപ്പിനൊപ്പമുള്ള ഫോട്ടോയിലുള്ളത്. വൈറലാകുന്ന കുറിപ്പ് ഇങ്ങനെയാണ്

മനസ് നിറച്ചൊരു ചിത്രം… ഇന്ന് റിഷിയുടെ അമ്മ വന്ന് കഴിഞ്ഞ് എല്ലാവരും ചർച്ചകളായിരുന്നു. മദേഴ്സ് ഡെ എല്ലാം കഴിഞ്ഞതുകൊണ്ട് എല്ലാവരുടെയും അമ്മമാരായിരിക്കും അപ്പോൾ വരാൻ പോകുന്നത്… എല്ലാവർക്കും കണക്ട് ആവുന്നത് അമ്മമാരുമായിട്ടാകും എന്നൊക്കെയാണ് ചർച്ച. തൊട്ടപ്പുറത്ത് ഇതെല്ലാം കേട്ട് അഭി ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ ചങ്ക് പിടഞ്ഞു. പുള്ളിക്ക് അതൊന്നും വിഷയം അല്ലായിരിക്കും… ഒരു പക്ഷെ അവരുടെ അമ്മയെ പറ്റിയുള്ള ഡിസ്കഷൻ എല്ലാം കേട്ടപ്പോൾ എന്തോ വിഷമം തോന്നി. ശേഷമാണ് റിഷിയുടെ അമ്മ അഭിഷേകിന് മധുരം വായിൽ വെച്ച് കൊടുത്തത്.
അത് കണ്ടപ്പോൾ എന്തോ നല്ല സന്തോഷം തോന്നി. രസ്മിൻ്റെ ആ നോട്ടം കൂടെയായപ്പോൾ മനോഹരമായി എന്നായിരുന്നു കുറിപ്പ്.  മറ്റു ചില കുറിപ്പുകളും ഇതേ കാരിയം പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്. സിഗ്മയോ ടോക്സിക്കോ എന്തു വേണേലും ആണെന്ന് പറഞ്ഞു കേട്ടാലും എനിക്ക് ഇപ്പോൾ തോന്നുന്നത് ഇയാൾ ഒരു പാവമാണ്. കിട്ടാതെ പോയ… എന്നാൽ ഒരുപാട് പേരുടെ സ്നേഹം അർഹിക്കുന്ന ഒരു ശുദ്ധൻ. എല്ലാവരിലും തെറ്റായ ചിന്തകൾ അനുമാനങ്ങൾ ഉണ്ടാവും പക്ഷെ അടുത്ത് അറിയുമ്പോൾ ആവും ഓരോരുത്തരുടെയും യഥാർത്ഥ മുഖം മനസ്സിലാകുന്നത്. ആദ്യം അഭിഷേക് വന്ന ടൈംമിൽ ടോക്സിക് ഫാൻസിന്റെ കാട്ടി കൂട്ടലുകൾ കണ്ടു ഇയാൾക്ക് എതിരെ ഒരുപാട് പോസ്റ്റ്‌കൾ ഞാൻ തന്നെ ചെയ്തിട്ട് ഉണ്ട്. അവരോടും ഒന്നേ പറയാനുള്ളൂ.

 

ആൽഫയും സിഗ്മയും ഒന്നും അല്ലെടോ മനുഷ്യൻ… ഒറ്റപെടലും സങ്കടങ്ങളും പലപ്പോഴും മനസ്സിൽ ഒതുക്കി ജീവിക്കുന്ന മനുഷ്യൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.  കുട്ടിക്കാലത്ത് തന്നെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. കഴിഞ്ഞ ദിവസം മ​ദേഴ്സ് ഡെയുടെ ഭാ​ഗമായി മത്സരാർത്ഥികളെല്ലാം അവരുടെ അമ്മയ്ക്ക് കത്തുകൾ എഴുതുകയും അത് മോഹൻലാലിന്റെ മുന്നിൽ വായിക്കുകയും ചെയ്തിരുന്നു. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അഭിഷേക് മരിച്ചുപോയ അമ്മയ്ക്ക് എഴുതിയ കത്തായിരുന്നു. ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിച്ച കത്തായിരുന്നു അത്. താൻ ഒരു ലഹരിക്കും അടിമ അല്ലാതായിരിക്കുന്നത് അമ്മ കാരണമാണെന്നും അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് മറ്റുള്ളവർ പറയാൻ പാടില്ലെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതിയിരുന്നുവെന്നെല്ലാമാണ് കത്തിൽ അഭിഷേക് കുറിച്ചത്. മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ടെന്നും അഭിഷേക് കത്തിൽ എഴുതിയിരുന്നു. ഖ്‌വീർ വിരുദ്ധ, ടോക്സിക് നിലപാടുകളുമായാണ് അഭിഷേക് ശ്രീകുമാർ എത്തിയതെങ്കിലും ജനപ്രീതിയുറെ കാര്യത്തിൽ അഭിഷേക് മുന്നിലാണ്.

 

Suji

Entertainment News Editor

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

7 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago