പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും മനസ്സ് തുറന്ന് റിതു

ബിഗ് ബോസ് സീസൺ 3 യിൽ മത്സരിക്കാൻ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. മോഡൽ ആയ താരം ബിഗ് ബോസ്സിൽ എത്തുന്നതിനു മുന്പും മോഡലിംഗ് രംഗത്ത് സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്. ഹൗസിനുള്ളിൽ തന്റേതായാ നിലപാടുകൾ വ്യക്തമാക്കുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. പരുപാടി പാതിയിൽ വെച്ച് അവസാനിപ്പിച്ച് താരങ്ങൾ എല്ലാം തിരികെ തങ്ങളുടെ വീട്ടിൽ എത്തിയ ശേഷം റിതു വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരുന്നു. ഇപ്പോൾ പ്രണയത്തെ കുറിച്ച് റിതു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ആരെയും തേച്ചിട്ടില്ല എന്നും എനിക്ക് ഒട്ട് തേപ്പ് കിട്ടിയിട്ടില്ല എന്നുമാണ് റിതു പറഞ്ഞത്. തേപ്പ് എന്ന് പറയുന്നത് പ്രണയത്തിൽ മാത്രമല്ല എല്ലാ ബന്ധങ്ങളിലും സംഭവിക്കാവുന്ന കാര്യങ്ങൾ ആണെന്നാണ് റിതു പറയുന്നത്. ചിലപ്പോ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പിണങ്ങി പോകുന്നതിനേക്കാൾ കൂടുതൽ കൂടെ നിന്ന് കുത്തുന്നവരെയും ഞാൻ തേപ്പ് എന്ന് തന്നെ ആണ് പറയുന്നത്. അപ്പോ എല്ലാം ഒരു മ്യൂചൽ അണ്ടർസ്റ്റാന്റിംഗിൽ പോയതാണ്. മനഃപൂർവം ഞാൻ ആരെയും തേച്ചിട്ടില്ല എന്നാണു റിതു പറയുന്നത്. പ്രണയത്തെ കുറിച്ചും റിതു മനസ്സ് തുറന്നിരുന്നു. ലോകത്തുള്ള എല്ലാത്തിനോടും തനിക് പ്രണയം ആണെന്നും ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമായാണ് പ്രണയം എന്നുമാണ് റിതു പറഞ്ഞത്.

പ്രണയത്തെ കുറിച്ച് മാത്രമല്ല, വിവാഹത്തെ കുറിച്ചും റിതു മനസ്സ് തുറന്നു. ഞാൻ എന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയം ആണ് ഇത്. ഒരുപാട് കാര്യങ്ങൾ ഇനിയും എനിക്ക് ചെയ്തു തീർക്കാൻ ഉണ്ട്. ഒരുപാട് വഴിയിലൂടെ യാത്ര ചെയ്യാനും ഉണ്ട്. വിവാഹം എന്ന് പറയുന്നത് പെട്ടന്ന് ചിന്തിച്ച് എടുക്കേണ്ട തീരുമാനം അല്ലല്ലോ. അത് കൊണ്ട് തന്നെ ഇപ്പോൾ ഞാൻ എന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ ആണ്. എന്നെങ്കിലും ആരെയെങ്കിലും ജീവിതത്തിൽ കണ്ടുമുട്ടി വിവാഹം കഴിക്കണം എന്ന് തോന്നുമ്പോൾ അതിനെ പറ്റി ചിന്തിക്കാം എന്നുമാണ് റിതു മറുപടി പറഞ്ഞത്.

Sreekumar

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago