കാശിന്റെ വില നന്നായി അറിഞ്ഞു തന്നെയാണ് താൻ ജീവിക്കുന്നത്

മലയാള സിനിമയിലെ സുന്ദരന്മാരായ വില്ലന്മാരിൽ ഒരാൾ ആണ് റിയാസ് ഖാൻ. നിരവധി ചിത്രങ്ങളിൽ വില്ലനായി തിളങ്ങിയ താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. തമിഴിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിൽ ആണ് താരത്തെ കാത്ത് നിരവധി അവസരങ്ങൾ ഇരുന്നത്. മലയാള ചിത്രം ബാലേട്ടനിലെ വില്ലൻ വേഷത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം തന്നെ വില്ലനായി കടന്ന് വന്ന താരം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും മലയാളത്തിൽ വില്ലൻ വേഷങ്ങളിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ്. മലയാള സിനിമയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ശരീര സൗന്ദര്യം ഉള്ള വില്ലൻ റിയാസ് ഖാൻ ആണെന്ന് തന്നെ പറയാം.

ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കാൻ റിയാസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാൽ താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ആളുകൾക്ക് അത്ര പരിചയം ഇല്ല. അത് കൊണ്ട് തന്റെ ജീവിതത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് താരം. ജീവിതത്തിൽ നടന്ന വളരെ രസകരമായ സംഭവം എന്താണെന്ന് ചോദിച്ചാൽ ഞങ്ങളുടെ ഒളിച്ചോട്ടം ആയിരുന്നു. എന്റെ സഹോദരിയുടെ കൂട്ടുകാരി ആയിരുന്നു ഉമ. ഉമയുമായി ഞാൻ പ്രണയത്തിൽ ആയതിൽ ഞങ്ങളുടെ രണ്ടു വീട്ടുകാർക്കും എതിർപ്പ് ആയിരുന്നു. അതോടെ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രാത്രിയോ ആരും കാണാതെയോ അല്ല ഞങ്ങൾ ഒളിച്ചോടുന്നനത്. കടയിൽ കാസറ്റ് കൊടുക്കാൻ ഉണ്ടെന്നു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. എന്നാൽ തിരികെ ചെല്ലാതെ ആയപ്പോൾ ആണ് ഞങ്ങൾ ഒളിച്ചോടിയെന്നു വീട്ടുകാർക്ക് മനസ്സിൽ ആകുന്നത്.

ജീവിതം തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കാരണം ഞങ്ങൾക്ക് രണ്ടു പേർക്കും ജോലി ഒന്നും ഇല്ല എന്നത് തന്നെ ആയിരുന്നു പ്രധാന കാരണം. അങ്ങനെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടും എന്ന് തോന്നിയപ്പോൾ ഞാൻ ഒരു കേബിൾ ടിവി തുടങ്ങി. അപ്പോഴും ഒരു പരാതിയും പറയാതെ ആണ് ഉമ എന്റെ കൂടെ ജീവിച്ചത്. തുച്ഛമായ വരുമാനം ആയിരുന്നു ലഭിച്ചിരുന്നത്.  എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വീട്ടുകാർ സഹകരിച്ച് തുടങ്ങി. ഞങ്ങൾക്ക് അവസരങ്ങൾ കിട്ടി തുടങ്ങിയതോടെ ഞങ്ങളുടെ കഷ്ടപ്പാടുകളും മാറി തുടങ്ങി. ഇന്ന് ഏതു സാഹചര്യത്തിലും ജീവിക്കാൻ ഞങ്ങൾ പഠിച്ച് കഴിഞ്ഞു. കാശിന്റെ വിലയും ഞങ്ങൾക്ക് അറിയാം എന്നുമാണ് റിയാസ് ഖാൻ പറയുന്നത്.

Devika

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago