‘ഇത് പോലെ വെറുപ്പിച്ചൊരു സിനിമ….ഇതൊന്ന് കണ്ട് നോക്കിയാല്‍ അറിയാം വെറുപ്പിക്കല്‍’

സുരാജ് വെഞ്ഞാറമൂടും സിദ്ധീഖും പ്രധാന കഥാപാത്രമായി ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് എന്നാലും ന്റെളിയാ. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇതൊരു തമാശ പടമായി തോന്നും.. എന്നാല്‍ ഇതൊന്ന് കണ്ട് നോക്കിയാല്‍ അറിയാം വെറുപ്പിക്കല്‍ എന്നാണ് റിയാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

q

ഷമ്മി തിലകന്‍ ‘പാല്‍ തൂ ജാന്‍വറില്‍ ‘ പറയുന്ന ഡയലോഗിന്റെ ടോണില്‍ വായിക്കുക ??.
‘ഇത് പോലെ വെറുപ്പിച്ചൊരു സിനിമ..
അതെ സുഹൃത്തേ, അത് പോലെ വെറുപ്പിച്ച സിനിമ..
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇതൊരു തമാശ പടമായി തോന്നും..
എന്നാല്‍ ഇതൊന്ന് കണ്ട് നോക്കിയാല്‍ അറിയാം വെറുപ്പിക്കല്‍ ‘.
സിനിമ : എന്നാലും അളിയാ ‘.

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ ഗായത്രി അരുണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്. സന്തോഷ് കൃഷ്ണനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം വില്യം ഫ്രാന്‍സിസ് ഷാന്‍ റഹ്‌മാന്‍. പാര്‍ത്ഥന്‍ ആണ് അസോസിയേറ്റ് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുട്ടിയാണി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റിയൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, വിഎഫ്എക്സ്- കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്- ബിനു ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍- പ്രേംലാല്‍, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി- ഒബ്‌സ്‌ക്യൂറ, ഡിസൈന്‍- ഓള്‍ഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

Gargi