വനിതാ ദിനത്തില്‍ പെണ്‍ സുഹൃത്തിന് ഇന്നര്‍ വെയര്‍ സമ്മാനിച്ച് റിയാസ് സലീം!!!

ബിഗ് ബോസ് സീസണ്‍ 4ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി അവസാന ദിനം വരെ ശക്തനായ മത്സരാര്‍ഥിയായ താരമാണ് റിയാസ് സലിം. ഷോയിലൂടെയാണ് റിയാസിന് ആരാധകരേറിയതും. റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കാറുണ്ട്.

പക്ഷേ അത്തരക്കാരടൊന്നും പ്രത്യേകിച്ചൊന്നും പറയാതെ താന്‍ ഇതാണ് ഇങ്ങനയാണ് നിലപാടുകള്‍ എന്ന് ഉറക്കെ തന്നെ പറയുകയാണ് റിയാസ്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ ലുക്കിലെത്തിയിരുന്നു താരം. അതിനും വിമര്‍ശനങ്ങള്‍ നിറഞ്ഞു. റിയാസിന്റെ വര്‍ത്തമാനത്തിലും നടപ്പിലും മേക്കപ്പ് ധരിക്കുന്നതിലും ഉള്ള സ്‌ത്രൈണതയുമാണ് താരത്തെ വിമര്‍ശനത്തിന് ഇടയാക്കുന്നത്.

എല്ലാവരാലും ഇഷ്ടപ്പെടാനല്ല ഞാനിവിടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക എന്നാണ് വീഡിയോ പങ്കുവച്ച് റിയാസ് കുറിച്ചത്. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വനിതാ ദിനത്തില്‍ റിയാസ് പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. തന്റെ പെണ്‍ സുഹൃത്തിന് താരം നല്‍കിയ സര്‍പ്രൈസ് സമ്മാനമാണ് ശ്രദ്ധാകേന്ദ്രം. വനിതാദിനത്തില്‍ പെണ്‍ സുഹൃത്തിന് ഇന്നര്‍വെയര്‍ ആണ് താരം സമ്മാനിച്ചത്.

തന്റെ സുഹൃത്തിനോട് എല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് റിയാസ് സലീം വാങ്ങിക്കുന്നത്. റിയാസ് തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വാങ്ങിയ ശേഷം ഇന്നര്‍വെയര്‍ കൈയ്യില്‍ പിടിച്ചാണ് താരം ബില്ലിംഗ് ഏരിയയിലേക്ക് പോകുന്നത്.

ഇങ്ങനെ ഒരു വീഡിയോ വനിതാദിനത്തില്‍ ചെയ്തത് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പുരുഷന്മാര്‍ വാങ്ങുമ്പോഴുള്ള ആളുകളുടെ ഇത്തരം മനോഭാവത്തെ മാറ്റിയെടുക്കാനും നോര്‍മലിസ്റ്റ് ചെയ്യാനും വേണ്ടിയാണെന്നും താരം വീഡിയോയില്‍ പറയുന്നു.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago