അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു….വിവാഹമോചനം നേടിയിട്ടില്ല!!! അമ്പാടിയ്ക്ക് വേണ്ടി ഒന്നിച്ചുണ്ടാകും- ആര്‍ജെ അമന്‍

നടി വീണാ നായരുമായുള്ള വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണവുമായി ആര്‍ജെ അമന്‍. ഭാര്യയും നടിയുമായവീണ നായരുമായി വേര്‍പിരിഞ്ഞു. എന്നാല്‍ തങ്ങള്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും അമന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് വീണാ നായരുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യലിടത്ത് നിറഞ്ഞിരുന്നത്. ബിഗ് ബോസിലെ തുറന്നുപറച്ചിലുകള്‍ വിവാഹമോചനത്തിന് കാരണമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ശേഷം ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ വീണ പങ്കെടുത്തപ്പോഴാണ് ജീവിതം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നെന്ന് വ്യക്തമാക്കിയത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്നും മാത്രമാണ് താരം പറഞ്ഞിരുന്നത്. അതോടെ ആരാധക ലോകം ആശ്വാസത്തിലായിരുന്നു.

പിന്നെ കഴിഞ്ഞ ദിവസം മകന്‍ അമ്പാടിയുടെ സ്‌കൂളിലെ പരിപാടിയ്ക്കായി വീണയും അമനും ഒന്നിച്ചുള്ള ചിത്രങ്ങളും വന്നതോടെ വിവാഹമോചന ഗോസിപ്പുകള്‍ കെട്ടടങ്ങിയിരുന്നു.

അതിനിടെയാണ് ഊഹാപോഹങ്ങളില്‍ എല്ലാം വ്യക്തത വരുത്തി അമന്റെ കുറിപ്പ.
കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ കൂടുതല്‍ കഥകള്‍ മെനയാതിരിക്കാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അമന്‍ പറഞ്ഞു.

എന്നാല്‍ മകനെ ആലോചിച്ച് ഞങ്ങള്‍ക്ക് ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അതൊരു കാരണമാക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും.

ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നമ്മള്‍ അപ്പോള്‍ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നല്‍കണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു. – ആര്‍ജെ അമന്‍ കുറിച്ചു.

ദുബായില്‍ റേഡിയോ ജോക്കിയാണ് അമന്‍. 2014ല്‍ ആയിരുന്നു വീണാ നായരും അമനും വിവാഹിതരായത്.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago