‘ഉച്ച നേരത്ത് പോയാൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടും എന്നതൊഴിച്ചാൽ. ….വേറൊന്നും ഇതിൽ നിന്ന് കിട്ടാനില്ല’

ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം എന്നത് കൊണ്ട് തന്നെ റിലീസിന് മുൻപ് വലിയ ഹൈപ്പും ലഭിച്ച ചിത്രമായിരുന്നു നടികർ. സിനിമയ്ക്ക് ഉള്ളിലെ സിനിമാ കഥ പറഞ്ഞ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. മെയ് മൂന്നിന് ആയിരുന്നു നടികർ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരികയാണ്. റിലീസ് ചെയ്ത് ഒരാഴ്ചത്തെ കണക്കാണിത്. ഇന്ത്യയിൽ ഉടനീളം ഇതുവരെ നടികർ നേടിയത് 4.96 കോടി രൂപയാണെന്ന് സാക്നിൽകിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏഴാം ദിവസമായി മെയ് 9ന് ഇന്ത്യിൽ നിന്നും 23 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. ആ​ഗോള തലത്തിൽ മൊത്തം അഞ്ച് കോടിയിൽ താഴെയാണ് നടികർ നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. ഉച്ച നേരത്ത് പോയാൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടും എന്നതൊഴിച്ചാൽ. ….വേറൊന്നും ഇതിൽ നിന്ന് കിട്ടാനില്ല എന്നാണ് ആർ ജെ സജിൻ മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

ഉച്ച നേരത്ത് പോയാൽ ചൂടിൽ നിന്ന് അൽപ്പം ആശ്വാസം കിട്ടും എന്നത് ഒഴിച്ചാൽ. ….വേറൊന്നും ഇതിൽനിന്ന് നിങ്ങക്ക് കിട്ടാൻ പോണില്ല….നിങ്ങളെ അത്രേം ദ്രോഹിച്ച ശത്രുക്കൾക്ക് റെഫർ ചെയ്യാൻ പറ്റുന്ന ഉത്തമ പക പോക്കൽ ആയിട്ടും ഈ സിനിമയെ പരിഗണിക്കാവുന്നതാണ്. …????
നായകന്റെ ഒരു വിഷമവും പ്രേക്ഷകന് ഒരു ഫീലും ഉണ്ടാക്കുന്നില്ല. …ഇടയ്ക്ക് ഒന്ന് രണ്ട് സീനുകൾ കൊള്ളാമെന്നതിൽ ഉപരി ഒരു തരത്തിലും കണക്ട് ആകാതെ പോയൊരു സിൽമാ ????അഭിപ്രായം വ്യക്തിപരം.

Ajay

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago