‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’; ആഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി, വ്യാപക പ്രതിഷേധം

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ള സഹിക്കില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. എന്നാൽ താൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നാണ് സത്യഭാമയുടെ വാദം. ഈ വിഷയത്തിൽ ആഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ ഒന്നാകെ രാമകൃഷ്ണന് പിന്തുണയുമായി രം​ഗത്ത് വന്നിട്ടുണ്ട്.

ആർഎൽവി രാമകൃഷ്ണന്റെ പോസ്റ്റ് വായിക്കാം

പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.
4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.
ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.
ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.

Ajay

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago