വിവാഹ തീയതി സമയമാകുമ്പോൾ മാത്രമേ അറിയിക്കൂ, റോബിൻ

Follow Us :

ബിഗ് ബോസ്സിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റോബിൻ. റോബിന്റെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസ് വിജയിയായിരിക്കും റോബിൻ എന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായി ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വരുകയായിരുന്നു താരം. എന്നാൽ ബിഗ് ബോസ് വിജയിയേക്കാൾ കൂടുതൽ സ്വീകരണമാണ് റോബിന് ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്.

ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്നു കുറച്ച് നാളുകൾക്ക് ശേഷം ആരതി പൊടിയുമായുള്ള തന്റെ പ്രണയം റോബിൻ വെളിപ്പെടുത്തിയിരുന്നു. കുറച്ച് മാസങ്ങൾക് മുൻപാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വലിയ ആഘോഷപൂർവമാണ് വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയൂം ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് കുറിച്ച് റോബിൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

റോബിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹം ഉടനെ കാണും. വിവാഹം അടുക്കുന്ന സമയം ആകുമ്പോൾ സർപ്രൈസ് ആയിട്ട് വിവാഹ തീയതി പുറത്ത് വിടാനാണ് തീരുമാനം. ഇപ്പോഴും വിവാഹം മുടക്കാൻ തയാറായി നിൽക്കുന്ന ആളുകൾ ഉണ്ട്. അത് കൊണ്ട് തന്നെ സമയം ആകുമ്പോൾ വിവാഹ തീയതി പറയുന്നത് ആയിരിക്കും എന്നുമാണ് റോബിൻ പറയുന്നത്.