ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനും ഭാവി വധു ആരതി പൊടിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ആദ്യം സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞെങ്കിലും ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന് റോബിന് ആരാധകരെ അറിയിക്കുക ആയിരുന്നു. വിവാഹ തീയതി പുറത്ത് വിട്ട ശേഷം റോബിന്റേയും ആരതിയുടേയും ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ പുതിയ സിനിമകളും മറ്റുമായി റോബിന് തന്റെ പാഷന് പിറകെ പോവുകയാണ്..
റോബിന് എല്ലാ പിന്തുണയും അറിയിച്ച് ആരതിയും കൂടെയുണ്ട്, ഇപ്പോഴിതാ ഇവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. റോബിനെ യാത്രയാക്കാന്‍ എത്തിയ ആരതി കെട്ടിപിടിച്ച് യാത്ര പറഞ്ഞു.. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് ഇവരുവരും പരസ്പരം വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നത്. പ്രണയം ആണെന്നും വിവാഹിതരാകാന്‍ പോവുകയാണ് എന്നും തുറന്ന് പറഞ്ഞതോടെ ആരാധകരുടെ ക്യൂട്ട് ജോഡിയായി മാറിയിരിക്കുകയാണ് റോബിനും ആരതിയും. ഫെബ്രുവരിയില്‍ ആയിരിക്കും വിവാഹം നടക്കുക
എന്നാണ് റോബിന് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളുടെ ഓരോ വിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ റീല്‍സ് വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് സീസണ് 4 വഴി നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് റോബിന്. പ്രൊഫഷന് ഡോക്ടര്‍ ആണെങ്കിലും
തന്റെ പാഷന് സിനിമ ആയിരുന്നു എന്ന് റോബിന് പറഞ്ഞിട്ടുണ്ട്. ഇന്ന് തന്റെ പാഷനിലേക്ക് എത്തിച്ചേര്‍ന്ന സന്തോഷം താരം ഓരോന്നായി ആരാധകരെ അറിയിക്കുന്നുണ്ട്. ഇതിനോടകം സിനിമാ രംഗത്തേക്ക് എത്തിയ വിവരം റോബിന് ആരാധകരെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…