‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’!! റോബിന്‍ ബസിന്റെ യാത്ര വെള്ളിത്തിരയിലേക്ക്

കേരളത്തില്‍ ഒരു ബസാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഹീറോ പരിവേഷമാണ് റോബിന്‍ ബസിന് ലഭിക്കുന്നത്. വിവാദമായ റോബിന്‍ ബസിന്റെ യാത്ര ഇനി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍ ആണ് റോബിന്‍ ബസിന്റെ കഥ സിനിമയാക്കുന്നത്.

പ്രശാന്ത് മോളിക്കല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്. സിനിമാകഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്തേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ എത്തിച്ചത് റോബിന്‍ ബസ് ആണെന്ന് പ്രശാന്ത് പറയുന്നു.

‘റോബിന്‍: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങളാവും ചിത്രത്തിലഭിനയിക്കുന്നത്. സിനിയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം എന്നാണ് സൂചന. കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് സതീഷാണ്.

സുഹൃത്തുക്കളെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിന്‍ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളില്‍ എന്റെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയില്‍ അതിന്റെ റിലീസ് എത്തി നില്‍ക്കുകയും ആണ്.

ആദ്യ സിനിമയ്ക്ക് ശേഷം സംഭവിക്കുന്ന യഥാര്‍ത്ഥ വിജയത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കഥകള്‍ അന്വേഷിച്ച് തുടങ്ങുകയും, അവയില്‍ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നില്‍ക്കുകയും, മറ്റ് ചില കഥകള്‍ ചര്‍ച്ചകളില്‍ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിന്‍ ബസ് സംഭവം നമുക്ക് മുന്നില്‍ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിര്‍മ്മിതങ്ങളായ ടാര്‍ഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിന്‍ബലത്തില്‍ തച്ചുടച്ച് തകര്‍ത്തു കൊണ്ടുള്ള റോബിന്‍ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങള്‍ ഇറങ്ങുകയാണ്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago