‘ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല, കാരണം അവൾ മാത്രം’; തുറന്ന് പറഞ്ഞ് ഡോ. റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ കേരളമാകെ ചർച്ചയായ താരമാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞ് രണ്ടു വർഷമാകാറായെങ്കിലും ഇന്നും റോബിൻ ബിഗ് ബോസ് ആരാധകർക്കിടയിലെ സൂപ്പർ താരം തന്നെയാണ്. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് താരത്തിന്റെ പ്രതിശ്രുത ഭാര്യ ആരതി പൊടി. ഇരുവരുടെയും വിവാഹ നിശ്ചയം മുമ്പ് കഴിഞ്ഞിരുന്നു. ഇപ്പോൾ ആരതിയെ കുറിച്ചും ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ വാചാലനാവുകയാണ് റോബിൻ.

‘ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നത് ആരതിയാണ്. അത്രയും എന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ആളാണ്. പുള്ളികാരിയുമായി എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല,’ എന്നാണ് റോബിന്റെ വാക്കുകൾ.

‘എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്. മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന് കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ,’ എന്നും റോബിൻ പറഞ്ഞു.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago