മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കിയതാണ്!! ഒരുവര്‍ഷം ലൈം ലൈറ്റില്‍ നില്‍ക്കണമെന്ന് ആഗ്രഹമായിരുന്നു-റോബിന്‍

ബിഗ് ബോസ് സീസണ്‍ 4 ലൂടെ താരമായയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് റോബിന്‍. ബിഗ് ബോസ് സീസണ്‍ 4 അവസാനിച്ചിട്ടും റോബിന്‍ തന്നെയായിരുന്നു താരം, അത്രമാത്രം ജനപ്രീതി നേടിയ മത്സരാര്‍ഥിയായിരുന്നു. എന്നാല്‍ അടുത്തിടെയായി റോബിന്‍ സോഷ്യലിടത്ത് സജീവമല്ല, അതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.

ഓണം സ്‌പെഷ്യലായി മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് ചാനലിന് നല്‍കിയ അഭിമുഖത്തി
ത്തിലാണ് റോബിന്‍ സോഷ്യല്‍മീഡിയ വിട്ടതിന്റെ കാരണം വെളിപ്പെടുത്തുന്നത്. ഭാവിവധു ആരതി പൊടിയും റോബിന് ഒപ്പമുണ്ടായിരുന്നു. ഒരുവര്‍ഷം മുഴുവന്‍ ലൈം ലൈറ്റില്‍ നില്‍ക്കണമെന്ന് തന്റെ ആഗ്രഹമായിരുന്നു അത് സാധ്യമായി. ഇപ്പോള്‍ മനഃപൂര്‍വ്വം ബ്രേക്ക് എടുത്തതാണെന്നും റോബിന്‍ പറയുന്നു.

ഞാന്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്. എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു വര്‍ഷം മുഴുവന്‍ ഇങ്ങനെ ലൈം ലൈറ്റില്‍ നില്‍ക്കണം എന്നത്. ബിഗ് ബോസിന് ശേഷം എനിക്ക് ഒരുപാട് ആളുകളെ കാണാന്‍ സാധിച്ചു. അത് എന്റെ വലിയ അച്ചീവ്‌മെന്റ് ആയിട്ടാണ് കരുതുന്നത്. നമ്മളെ സ്‌നേഹിക്കാനും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ആളുകള്‍ ഉണ്ടായെന്നു റോബിന്‍ പറയുന്നു. പലരും തനിക്ക് വേണ്ടി ഇപ്പോഴും പോസ്റ്റുകളും വീഡിയോകളുമൊക്കെ ഇടുന്നുണ്ട്. അതൊക്കെ വലിയ കാര്യമാണെന്നും റോബിന്‍ പറഞ്ഞു.

ബിഗ് ബോസ് ഷോ കഴിഞ്ഞ് മൂന്ന് നാല് മാസം കഴിഞ്ഞാല്‍ എല്ലാവരും മറക്കും. പക്ഷേ തന്റെ കാര്യത്തില്‍ അങ്ങനെ ആകരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതിനു വേണ്ടി മനഃപൂര്‍വ്വമാണ് വിവാദങ്ങളുണ്ടാക്കിയത്. കണ്ടന്റുകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. ചില വിവാദങ്ങള്‍ അറിയാതെ സംഭവിച്ചതാണ്. ഇപ്പോള്‍ എല്ലാതില്‍ നിന്നും ബ്രേക്ക് എടുത്തെന്നും റോബിന്‍ പറഞ്ഞു.

എന്റെ ഒരു വര്‍ഷത്തെ ആ യാത്ര വലുതായിരുന്നു. ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട. താനും പോസിറ്റീവും നെഗറ്റീവും ഉള്ള ആള്‍ തന്നെയാണ്. തെറ്റുകള്‍ തിരുത്തി ജീവിതത്തില്‍ മുന്നോട്ടുപോകാനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്താറുണ്ട്. തന്റെ നല്ല വശങ്ങള്‍ മാത്രം എല്ലാവരും എടുത്താല്‍ മതി. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അല്ലാത്തിനോട് എതിര്‍ക്കുമെന്നും താരം പറയുന്നു.

ഇപ്പോള്‍ നമ്പര്‍ മാറ്റേണ്ടി വന്നു. നമ്പര്‍ ഇടയ്ക്ക് ലീക്ക് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്ന കാര്യങ്ങളെ പറ്റിയൊന്നും ഇപ്പോള്‍ അറിയാറില്ല. അത്യാവശ്യ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം തന്നെ അറിയിച്ചാല്‍ മതിയെന്ന് പറയാറുണ്ട്.

സ്വന്തം സ്വപ്നങ്ങള്‍ അച്ചീവ് ചെയ്യാന്‍ ശ്രമിക്കുക. മറ്റുള്ളവരുടെ ജീവിതത്തില്‍ തലയിടാതിരിക്കുക. ഉപദേശം ഒന്നുമല്ല പക്ഷേ എന്റെ ഇത്രയും കാലത്തെ അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും റോബിന്‍ പറയുന്നു.

സോഷ്യല്‍മീഡിയ വിട്ട് സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഉറക്ക കുറവുകൊണ്ടുള്ള പ്രശ്നങ്ങളും, ശരീരം വണ്ണം കൂടിയ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഈ സമയം അതെല്ലാം പരിഹരിച്ചെന്നും റോബിന്‍ പറയുന്നു.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago