പത്ത് വര്‍ഷത്തേക്ക് മലയാളികള്‍ എന്നെ മറക്കില്ല!!! ഏത് താരത്തിനുണ്ട് ഇത്രയും റീച്ച്- റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാല് താരമായയാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ താരമാണ് റോബിന്‍. ഉദ്ഘാടനങ്ങളില്‍ സജീവമായ റോബിന്‍ നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റോബിന്‍.

ഇനി ഒരു പത്ത് വര്‍ഷം താന്‍ ഒന്നും ചെയ്തില്ലെങ്കിലും മലയാളികള്‍ തന്നെ മറക്കാന്‍ പോകുന്നില്ലെന്ന് റോബിന്‍ പറയുന്നു. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം യുട്യൂബില്‍ തന്നെ ഉണ്ടെന്നും റോബിന്‍ പറഞ്ഞു. ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് റോബിന്റെ പ്രതികരണം.

ഞാന്‍ ട്രോളുകള്‍ കാണാറുണ്ട്. ഹാഷ് ടാഗ് റോബിന്‍ രാധാകൃഷ്ണന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ എത്ര മാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാന്‍ പറ്റും. നമ്മള്‍ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിപ്പിക്കുന്നതിലാണ് കഴിവ്. അത് നിങ്ങള്‍ മനസിലാക്കണമെന്നും റോബിന്‍ പറയുന്നു.

തനിക്കുള്ള റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാല്‍ നിങ്ങള്‍ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിര്‍ത്തുന്നത് അന്നേ റീച്ച് കുറയുകയുള്ളൂ. നിങ്ങള്‍ എനിക്ക് വേണ്ടിയാണ് നിങ്ങളുടെ സമയം വിനിയോഗിക്കുന്നത്. നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത് എന്റെ കണ്ടന്റുകള്‍ ആണ്. അത് നിങ്ങള്‍ ലോജിക്കലി മനസിലാക്കണം. കണ്ടന്റ് കൊടുക്കേണ്ട സമയത്ത് കൊടുക്കുമെന്നും റോബിന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡിംഗ് നടന്നപ്പോള്‍ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാന്‍ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതി. സൈലന്റ് ആയി ഇരുന്നാലും എല്ലാ കാര്യങ്ങളും താന്‍ കാണുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു.

കഴിഞ്ഞ മാസം തന്റെ പേരില്‍ മാത്രം ഉള്ളത് 2500 ഓളം വീഡിയോസ് ആണ്.
ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ് വന്നിട്ടുള്ളത്. സോ എന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങള്‍ തന്നെയാണ്. ആ ഒരു സത്യം നിങ്ങള്‍ മനസ്സിലാക്കണമെന്നും റോബിന്‍ വ്യക്തമാക്കി.

Anu

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

50 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

52 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago